പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ്ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാല്പതാം ചരമദിനവും “സ്നേഹസ്പർശം” ഭവന നിർമ്മാണ പദ്ധതി സമർപ്പണവും
ഹൂസ്റ്റൺ സെൻറ് തോമസ് ഓർത്തോഡോക്സ് കത്തീൻഡ്രലിൽ.
പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയിരുന്ന ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണ നിലനിർത്തുവാൻ വേണ്ടി സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തിൽ “സ്നേഹസ്പർശം” ഭവന നിർമ്മാണ പദ്ധതിയിലൂടെ 10 ഭവനങ്ങൾ നിർമ്മിച്ച് നൽകുവാനുള്ള ക്രമീകരണം ആരംഭിച്ചിരിക്കുന്നു. 2022 ജൂലൈയിൽ ഈ ഭാവന നിർമാണ പദ്ധതിപൂർത്തീകരിക്കുവാനായിട്ടാ
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാ മാർഅപ്രേം പ്രസിഡണ്ടായും, ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം (പ്രോജക്ട് എക്സികുട്ടീവ് ഡയറക്‌ടർ, ഓപ്പറേഷൻ & ഫിനാൻസ്), ഫാ.ബെന്നി എം. കുരുവിള (ഭദ്രാസന കൗൺസിൽ മെമ്പർ, പ്രോജക്ട് മാനേജർ, ഫിനാൻസ് ), ശ്രീ.എബ്രഹാം പന്നിക്കോട്ട് (സഭാ മാനേജിഗ് കമ്മറ്റി മെമ്പർ, പ്രോജക്ട് മാനേജർ) എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളായി വെരി.റെവ.ജോർജ്ജ് പൗലോസ് കോർ എപ്പിസ്കോപ്പ, വെരി.റെവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, ഫാ. ഡോ.മാത്യു കോശി(അറ്റലാന്റ,സഭാ മാനേജിഗ് കമ്മറ്റി മെമ്പർ) ഫാ.മാത്യൂസ് ജോർജ്ജ് (ഭദ്രാസന വൈദീക സെക്രട്ടറി), ശ്രീ.റോയ് തോമസ് (ഭദ്രാസന കൗൺസിൽ മെമ്പർ), ശ്രീ.എബ്രഹാം വർക്കി (ഭദ്രാസന കൗൺസിൽ മെമ്പർ), ശ്രീ.ജോർജ്ജ് ഗീവർഗീസ് (സഭാ മാനേജിഗ് കമ്മറ്റി മെമ്പർ) എന്നിവരും, കൺസൾട്ടന്റായി ശ്രീ.ജോസ് തോമസ് (ലോസ് ഏഞ്ചൽസ്, പ്രോജക്ട് മാനേജ്‌മെൻറ്) ശ്രീ.ബാബുകുട്ടി(ഹൂസ്റ്റൺ, ഫിനാൻസ്) എന്നിവരടങ്ങുന്ന കമ്മറ്റി പ്രവർത്തനം ആരംഭിച്ചു.
റിപ്പോർട്ട് : ഫാ. ജോൺസൺ പുഞ്ചക്കോണം