എംബിഎൻ ഫൗണ്ടേഷൻ മ്യൂസിക് ടാലന്റ് ഇനിഷ്യേറ്റീവ് പ്രാേഗ്രാമിന് തുടക്കമായി : മൊയ്തീന്‍ പുത്തന്‍‌ചിറ

Spread the love
ന്യൂജെഴ്സി: അമേരിക്കൻ പ്രവാസി മലയാളികളുടെ കുട്ടികളിൽ നിന്ന് സംഗീതാഭിരുചിയുള്ളവരെ കണ്ടെത്തി അവരുടെ സർഗ്ഗസിദ്ധി പരിപോഷിപ്പിക്കുന്നതിനും, സംഗീത പാഠങ്ങൾ പരിശീലിപ്പിക്കുന്നതിനുമായി എം.ബി.എൻ ഫൗണ്ടേഷൻ മ്യൂസിക് ടാലന്റ് ഇനിഷ്യേറ്റീവ് പ്രോഗ്രാമിന് തുടക്കമായി.
           
എം.ബി.എൻ ഫൗണ്ടേഷനോടൊപ്പം നോർത്ത് അമേരിക്കൻ മലയാളീസ് ആന്റ് അസ്സോസിയേറ്റഡ് മേമ്പേഴ്സും (നാമം) പ്രചരണ പങ്കാളിയാകുന്ന സൗജന്യ ശാസ്ത്രീയ സംഗീത പരിശീലന പരിപാടികളായ റിഥം (Rhytham), അബിനിഷ്യോ റിഥം (Abinitio Rhythm) പദ്ധതികൾ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) പ്രശസ്ത ഗായകൻ കല്ലറ ഗോപൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ യുവ കർണാടക സംഗീതജ്ഞരിൽ ശ്രദ്ധേയയായ കുമാരി കീർത്തന രമേശാണ് സംഗീത ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പത്മശ്രീ പ്രൊഫ. പാറശാല ബി പൊന്നമ്മാളിന്റെയും പ്രശസ്ത സംഗീതജ്ഞൻ മുഖത്തല ശിവജിയുടെയും ശിഷ്യയായ കുമാരി കീർത്തന രമേശ് കേന്ദ്ര Picture

സാംസ്കാരിക വകുപ്പിന്റെ സംഗീത സ്കോളർഷിപ്പ് അവാർഡ് ജേതാവുമാണ്.ഉദ്ഘാടന ചടങ്ങിൽ സ്വാഗതം ആശംസിച്ച എംബിഎൻ ഫൗണ്ടേഷൻ ചെയർമാൻ മാധവൻ ബി. നായർ റിഥം, അബിനോറിഥം സംഗീത പദ്ധതികളുടെ ലക്ഷ്യങ്ങളും ഭാവിപരിപാടികളും വിശദീകരിച്ചു. നാമം പ്രസിഡന്റ് സജിത് ഗോപിനാഥ് ആശംസാ പ്രസംഗം നടത്തി. നാമം ട്രഷറർ പ്രിയ സുബ്രഹ്മണ്യം, നാമം എക്സിക്യുട്ടീവ് ഡോ. കാർത്തിക് ശ്രീധരൻ, സുരേഷ് തുണ്ടത്തില്‍ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. സുബ്രഹ്മണ്യം ധർമരാജൻ പരിപാടി ഏകോപിപ്പിച്ചു.ഭാരതത്തിന്റെ ശക്തമായ ശാസ്ത്രീയ സംഗീത പാരമ്പര്യത്തെക്കുറിച്ച് വരും‌തലമുറയിൽ അവബോധം സൃഷ്ടിക്കുകയും പരിശീലനം നൽകുകയുമാണ് അബിനോറിഥം, റിഥം സംഗീത പരിശീലന പരിപാടികൾ ലക്ഷ്യം വയ്ക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. അബിനോറിഥം, റിഥം എന്നീ സംഗീത പദ്ധതികൾ രണ്ട് സെക്ഷനുകളായാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.  അബിനിഷ്യോ റിഥം (Abinitio Rhythm)  സംഗീതം ആദ്യമായി പഠിച്ചുതുടങ്ങുന്നവർക്ക് വേണ്ടിയുള്ള പരിശീലന പരിപാടിയാണ്. ഏഴ് മുതൽ 12 വയസു വരെയുള്ള കുട്ടികളിൽ നിന്ന് സംഗീതാഭിരുചിയുള്ളവരെ കണ്ടെത്തിപരിശീലനം നൽകും. സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകുന്ന പദ്ധതിയാണ് റിഥം. ഒരു വർഷം നീളുന്ന റിഥം പ്രോഗ്രാമിലും ഏഴു മുതൽ 12 വയസുവരെയുള്ള കുട്ടികളെയാണ് പങ്കെടുപ്പിക്കുക. മാസത്തിൽ നാലു ദിവസം നടത്തുന്ന ഓൺലൈൻ ക്ലാസുകൾ ഓഗസ്റ്റ് 28 രാവിലെ 9.30ന് ആരംഭിക്കും. റിഥം ക്ലാസുകൾ 9.30 മുതലും അബിനോ റിഥം ക്ലാസുകൾ 10.30നുമാണ് (EST) തുടങ്ങുക.താല്പര്യമുള്ള രക്ഷിതാക്കൾ കൂടുതൽ വിവരങ്ങൾക്കായി www.mbnfoundation.orgwww.namam.org എന്നീ സൈറ്റുകൾ സന്ദർശിക്കുക.

                       റിപ്പോർട്ട് :  മൊയ്തീന്‍ പുത്തന്‍‌ചിറ

Author

Leave a Reply

Your email address will not be published. Required fields are marked *