അഫ്ഗാനില്‍ കുടുങ്ങിയ മലയാളിയായ കന്യാസ്ത്രി സിസ്റ്റര്‍ തെരേസ ക്രാസ്റ്റ ഉടന്‍ ഇന്ത്യയിലേയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇവര്‍ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയെന്നും ദില്ലിയിലേയ്‌ക്കെത്താനാണ് ശ്രമിക്കുന്നതെന്നും ഇവരുടെ സഹോദരന്‍ ജോണ്‍ ക്രാസ്റ്റ ഒരു മാധ്യമത്തോട് പറഞ്ഞു.
കഴിഞ്ഞ 17 നായിരുന്നു സിസ്റ്റര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ ഇതിനകം കാബൂള്‍ താലിബാന്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലായതിനാല്‍ താമസിക്കുന്ന സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ വരികയും ഇവിടെ കുടുങ്ങുകയുമായിരുന്നു.
ഇവര്‍ താമസിക്കുന്ന സ്ഥലത്തും നിന്നും 20 കിലോമീറ്റര്‍ മാത്രമാണ് വിമാനത്താവളത്തിലേയ്ക്ക് ഉള്ളത്. ഇതിനിടയില്‍ താലിബാന്റെ രണ്ട് ചെക്ക് പോസ്റ്റുകളാണ് ഉള്ളത്. ഇപ്പോള്‍ ഇവര്‍ വിമാനത്താവളത്തിന് പുറത്തെത്തിയെന്നും തിരക്ക് കാരണം അകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ലെന്നും കാത്തിരിക്കുകയാണെന്നും സന്ദേശം ലഭിച്ചെന്നും ഇവരുടെ സഹോദരന്‍ പറഞ്ഞു.
ആദ്യം ഇറ്റലിയിലേയ്ക്ക് പോകാനായിരുന്നു പദ്ധതി എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ആളുകളെ ഒഴിപ്പിക്കുന്ന കൂടെ ഇന്ത്യയിലേയ്‌ക്കെത്താനാണ് സിസ്റ്റര്‍ തെരേസ ക്രെസ്റ്റയുടെ തീരുമാനം.
ജോബിന്‍സ്.
em