കാതോലിക്കാ ബാവായുടെ നാല്‍പതാം ചരമദിനം യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കൊണ്ടാടി

Picture

ന്യൂയോര്‍ക്ക്: കാലം ചെയ്ത ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ 40ാം ചരമദിനം ആഗസ്‌ററ് 22ാം തീയതി ഞായറാഴ്ച യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭക്തിആദരപൂര്‍വ്വം കൊണ്ടാടി.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന യോഗത്തില്‍ വികാരി വെരി.റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. തന്റെ അനുസ്മരണയില്‍ ദൗത്യം പൂര്‍ത്തിയാക്കി കടന്ന് പോയ ഒരു പരിശുദ്ധ പിതാവായിരുന്നു പൗലോസ് ദ്വിതീയന്‍ ബാവയെന്ന് ഓര്‍മ്മിക്കുക ഉണ്ടായി. ലളിതവും, വിശുദ്ധവുമായ ഒരു ജീവിതമായിരുന്നു ബാവാ തിരുമേനിയുടേത്.

സഹവികാരി ഫാ.ഷോണ്‍ തോമസ്, പരിശുദ്ധ ബാവാ കാലം ചെയ്തതോടെ സഭ ഒരു പുതിയ കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും പരിശുദ്ധ പിതാവിനെപ്പോലെ പ്രാര്‍ത്ഥനാജീവിതമുള്ള ഒരു കാതോലിക്കാബാവാ സഭയ്ക്ക് ഉണ്ടാകട്ടെയെന്നും പ്രസ്താവിച്ചു.

പള്ളിസെക്രട്ടറി മാത്യു ജോര്‍ജ് തന്റെ പ്രസംഗത്തില്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുന്‍ഗാമികളായ നാല് കാതോലിക്കാ ബാവാമാരെ അനുസ്മരിക്കുകയും, ഈ പിതാക്കന്മാര്‍ എല്ലാ സഭയുടെ സ്വാതന്ത്ര്യവും, പരിപാവനതയും ഉയര്‍ത്തി പിടിക്കുകയും ചെയ്തു എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

ലീലാമ്മ മത്തായി ബാവാ തിരുമേനിക്ക് ഏറ്റവും ഇഷ്ടകരമായ ‘കരയുന്ന മിഴികളില്‍ കണ്ണീര്‍ തുടക്കുവാന്‍…..’ എന്ന ഗാനം വളരെ മനോഹരമായി ആലപിച്ചു.

മാത്യു ജോര്‍ജ്, സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *