ന്യൂ ജേഴ്സി: വേൾഡ് മലയാളി കൗൺസിൽ ഫൗണ്ടർ അംഗങ്ങളിൽ ഒരാളും വിവിധ ഭാരവാഹിത്വങ്ങൾ റീജിയൻ, ഗ്ലോബൽ നിലവാരങ്ങളിൽ അലങ്കരിച്ച ശ്രീ വര്ഗീസ് തെക്കേക്കരയുടെ വിയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, അമേരിക്ക റീജിയൻ, പ്രൊവിൻസുകൾ സംയുക്തമായി അനുശോചന യോഗം ചേരുകയും കുടുംബാംഗങ്ങൾക്ക് അനുശോചന സന്ദേശം അറിയിക്കുകയും ചെയ്തു.
സൂം വഴിയായി അടിയന്തിരമായി കൂടിയ ഗ്ലോബൽ റീജിയൻ പ്രൊവിൻസ് നേതാക്കളുടെ യോഗം ശ്രീ വര്ഗീസ് തെക്കേക്കരയുടെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി. ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, അമേരിക്ക റീജിയൻ അഡ്വൈസറി ചെയർമാൻ ശ്രീ ചാക്കോ കോയിക്കലേത്, ഫൗണ്ടർ മെമ്പർ ശ്രീ രാജു (തോമസ് ജേക്കബ്), റീജിയൻ ചെയർമാൻ ശ്രീ ഫിലിപ്പ് തോമസ് എന്നിവർ ശ്രീ വര്ഗീസ് തെക്കേക്കരയുമായി തങ്ങൾക്കുള്ള അഭേദ്യമായ ബന്ധങ്ങൾ പങ്കു വെച്ചു.
ഫൗണ്ടർ മെമ്പറായ രാജു, ശ്രീ വര്ഗീസ് തെക്കേക്കരയെ പറ്റി തനിക്കു പങ്കുവെക്കുവാനുള്ള ഓർമ്മകൾ പ്രസംഗിച്ചു തീർക്കുവാൻ കഴിയാത്ത വിധം ദീർഘമുള്ളതാണ് എന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു എന്നും പറഞ്ഞു.
വേൾഡ് മലയാളി കൗൺസിലിന്റെ ഒരു നിസ്വാർത്ഥ സേവകനും നായകനുമായിരുന്നു എന്ന് ശ്രീ ഗോപാല പിള്ള സ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം മലയാളി സമൂഹത്തിനു തന്നെ ഒരു നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പിലിപ് തോമസ്, താൻ ശ്രീ തെക്കേക്കരയുടെ ആദിത്യം ആസ്വദിച്ച ചുരുക്കം ചിലരിൽ ഒരാളാണെന്നും ഇന്ന് നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ പ്രിയങ്കരനായ ഒരു മനുഷ്യ സ്നേഹിയാണെന്നും ഓർമിപ്പിച്ചു. ശ്രീ ചാക്കോ കോയിക്കലേത്, കഴിഞ്ഞ മുപ്പതു വര്ഷത്തോളമുള്ള സ്നേഹബന്ധമാണ് തനിക്കു വര്ഗീസ് തെക്കേക്കരയുമായി ഉണ്ടായിരുന്നതെന്നും അത് വേൾഡ് മലയാളി കൗൺസിലിനും അപ്പുറത്തുള്ളതായിരുന്നതെന്നും പറഞ്ഞു.
അമേരിക്ക റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യായരും ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയും സംഘടിപ്പിച്ച സൂം മീറ്റിംഗിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭാരവാഹികൾ പങ്കെടുത്തു.ശ്രീ വര്ഗീസ് തെക്കേക്കര താനുമായി നിരന്തരമായി സംസാരിച്ചിരുന്നു വെന്നും ഒരു അൽമാർത്ഥ സുഹൃത്തും ഉപദേഷ്ടാവുമായിരുന്നു അദ്ദേഹമെന്ന് എന്ന് സുധീർ നമ്പ്യാർ തന്റെ അനുശോചന പ്രസംഗത്തിൽ പറഞ്ഞു. ശ്രീ തെക്കേക്കരയുടെ പ്രവർത്തന ശൈലി തനിക്കു വളരെ ഇഷ്ടമായിരുന്നു എന്നും സുധീർ പറഞ്ഞു.
നമുക്ക് നഷ്ടപ്പെട്ടത് ഒരു മനുഷ്യ സ്നേഹി, വേൾഡ് മലയാളി കൗൺസിലിന്റെ ഫൗണ്ടർമാരിൽ ഒരാൾ, എല്ലാത്തിലുമുപരിയായി വേൾഡ് മലയാളി കൗൺസിലിന് വേണ്ടി അഹോരാർത്ഥം പോരാടിയ ധീരനായ നേതാവാണ് എന്ന് ശ്രീ വര്ഗീസ് തെക്കേക്കരയെ പരാമർശിച്ചു കൊണ്ട് റീജിയൻ ജനറേറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
റീജിയൻ അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, ഓർഗനൈസഷൻ ഡെവലൊപ്മെന്റ് വൈസ് പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ, പോൾ മത്തായി, മരിയ തൊട്ടുകടവിൽ, ജോമോൻ ഇടയാടിയിൽ, ബെഞ്ചമിൻ തോമസ്, ജാക്ക്സൺ ജോയ്, മുതലായവർ അനുശോചന പ്രസംഗങ്ങൾ നടത്തി.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കളായ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി,വൈസ് ചെയർ പേഴ്സൺ ഡോക്ടർ വിജയലക്ഷ്മി, അഡ്മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി മേടയിൽ, ട്രഷറർ തോമസ് അറമ്പൻകുടി, അസ്സോസിയേറ്റ് സെക്രട്ടറി റോണാ തോമസ് എന്നിവരോടൊപ്പം വിവിധ റീജിയൻ നേതാക്കളും, പ്രൊവിൻസ് നേതാക്കളും അനുശോചന സന്ദേശങ്ങൾ അറിയിച്ചു.
റിപ്പോർട്ട് : സ്വന്തം ലേഖകൻ