സാമൂഹിക പരിഷ്‌കര്‍ത്താവായ അയ്യങ്കാളിയുടെ ജന്മദിമായ ഓഗസ്റ്റ് 28ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ പട്ടിക ജാതി-പട്ടിക്ക വര്‍ഗ വെള്ളയമ്പലം അയ്യന്‍കാളി പ്രതിമയക്ക് സമീപം ഉപവസിക്കും.
കേരളത്തില്‍ വ്യാപകമായി നടക്കുന്ന എസ്സ്‌സി,എസ്സ്ടി ഫണ്ട് തട്ടിപ്പില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് നേതാക്കള്‍ ഉപവാസം അനുഷ്ഠിക്കുന്നതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എംപി രാവിലെ 9ന് ഉപവാസം ഉദ്ഘാടനം ചെയ്യും. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ എസ്സ്‌സി,എസ്സ്ടി ഫണ്ട് ചെലവാക്കുന്നില്‍ വ്യാപകമായ ക്രമക്കേടും
കൃത്രിമങ്ങളും നടന്നെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടാണ് സിപിഎം കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്നത്.തിരുവനന്തപുരത്തും മലപ്പുറത്തും സമാനമായ ആക്ഷേപം ഇതിനോടകം ഉയര്‍ന്ന് വിന്നിട്ടുണ്ട്. കേരളത്തിലുടനീളം ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ട്. സിബി ഐ അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കു.കുറ്റക്കാര്‍ക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധ നിയമ പ്രകാരം കേസെടുക്കുകയും തട്ടിപ്പ് നടത്തിയവരില്‍ നിന്നും തുക തിരികെ പിടിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.