കാർഷിക ഉല്പാദന ഉപാധികളുടെ വിപണന രംഗത്തേക്ക് ഇസാഫ് അഗ്രോ കോപ്പറേറ്റീവ്

Spread the love


ഇസാഫ് നടത്തിയ കാർഷിക ഉല്പാദന ഉപാധികളുടെ വിപണന ഉദ്‌ഘാടനം പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പ്രസീത നിർവ്വഹിക്കുന്നു. വൈസ് പ്രസിഡന്റ് കെ അജീഷ്, ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ സെലീന ജോർജ്,  മെമ്പർ സർവീസ് ഡിപ്പാർട്ടുമെൻറ്  ഹെഡ് ജോജി കോശി വർഗിസ്‌, അഗ്രി ഇൻപുട്ട് മാർക്കറ്റിംഗ് ഹെഡ് കെ ഇന്ദുചൂഢൻ, സെഡാർ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അലോക്  തോമസ് പോൾ എന്നിവർ  സമീപം.

തൃശ്ശൂർ: കാർഷിക ഉല്പാദന ഉപാധികളുടെ വിപണനരംഗത്തേക്ക് സാന്നിധ്യമറിയിച്ച് ഇസാഫ്. കൃഷിക്കാർക്ക് ന്യായമായ വിലയിൽ ഗുണമേന്മയുള്ള കാർഷികോൽപാദന ഉപാധികളായ വിത്ത്, ജീവാണു വളങ്ങൾ, ജൈവ  കീടനാശിനികൾ, ജൈവവളങ്ങൾ, രാസവളങ്ങൾ, സൂക്ഷ്‌മ മൂലക കൂട്ടുകൾ  എന്നിവ ലഭ്യമാക്കുന്നതിനായി ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ്  സൊസൈറ്റിയിലൂടെ വിതരണം ആരംഭിച്ചു. കേരള കാർഷിക സർവകലാശാല, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ ഗവേഷണ ശാലകളിൽ സാങ്കേതികവിദ്യ ഉപയോഗിച്ച്  വികസിപ്പിച്ചെടുത്തിട്ടുള്ള ജൈവകീടനാശിനികൾ, സൂക്ഷ്മാണു വളങ്ങൾ , സൂക്ഷ്‌മ മൂലക കൂട്ടുകൾ, ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോപ്പറേറ്റീവ് ലിമിറ്റഡ്, ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് തുടങ്ങിയ രാസവള കമ്പനികളുടെ രാസവളങ്ങളും പത്ര പോഷണ വളങ്ങളും ആദ്യ ഘട്ടത്തിൽ വിതരണത്തിനെത്തുന്നു.

കോവിഡ് മാനദണ്ഡപ്രകാരം കഞ്ചിക്കോട് ക്ലാസിക് ഹോട്ടലിൽ വെച്ചു നടന്ന പരിപാടിയുടെ ഉദ്‌ഘാടനം പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പ്രസീതയും ഉത്പന്നങ്ങളുടെ പ്രകാശനം വൈസ് പ്രസിഡന്റ് കെ അജീഷും നിർവഹിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എംഡി യും സിഇഒ യുമായ കെ പോൾ തോമസ്, ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ്  സൊസൈറ്റി ചെയർമാൻ സെലീന ജോർജ്,  കേരള കാർഷിക സർവകലാശാല റിസേർച്ച് ഡയറക്ടർ ഡോ. മധു സുബ്രഹ്മണിയൻ, മെമ്പർ സർവീസ് ഡിപ്പാർട്ടുമെൻറ്  ഹെഡ്  ജോജി കോശി വർഗിസ്‌, അഗ്രി ഇൻപുട്ട് മാർക്കറ്റിംഗ് ഹെഡ് കെ .ഇന്ദുചൂഢൻ, സെഡാർ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അലോക്  തോമസ് പോൾ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കർഷകരെ ആദരിച്ചു.

                      റിപ്പോർട്ട്   : Anju V  (Account Executive  )

Author

Leave a Reply

Your email address will not be published. Required fields are marked *