വാക്‌സിനേറ്റ് ചെയ്യാത്ത രോഗികള്‍ വര്‍ദ്ധിക്കുന്നു. ഡോക്ടര്‍മാര്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് പുറത്ത് പ്രതിഷേധിച്ചു

Spread the love

Picture

പാംബീച്ച് കൗണ്ടി(ഫ്‌ളോറിഡാ): വാക്‌സിനേറ്റ് ചെയ്യാത്ത രോഗികളുടെ വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു പാം ബീച്ച് ഗാര്‍ഡന്‍സിലെ വിവിധ ആശുപത്രികളിലേയും, ഓഫീസുകളിലേയും ഡോക്ടര്‍മാര്‍ ജോലി ബഹിഷ്ക്കരിച്ചു. തിങ്കളാഴ്ച രാവിലെയാണ് എഴുപത്തിയഞ്ചോളം ഡോക്ടര്‍മാര്‍ പ്രതീകാത്മക പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്.

വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് മറ്റുള്ളവര്‍ക്ക് ഒരു പ്രലോഭനമായി ഈ ബഹിഷ്ക്കരണം മാറുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
Picture2
രോഗികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുവാന്‍ തങ്ങള്‍ക്കു കഴിയുന്നില്ല. അത്രയും രോഗികളാണ് ദിവസവും ആശുപത്രിയില്‍ എത്തുന്നത്. പാം ബീച്ച് ഇന്റേണല്‍ മെഡിസിന്‍ ഡോക്ടര്‍ രൂപേഷ് ധാരിയ പറഞ്ഞു.

ഇതൊരു രാഷ്ട്രീയ നീക്കമല്ലെന്നും, മറ്റുള്ളവരുടെ സഹകരണം ലഭിക്കുക എന്നതും ഈ ബഹിഷ്ക്കരണത്തിലൂടെ തങ്ങള്‍ പ്രതീക്ഷിക്കുന്നു ഡോക്ടര്‍ പറഞ്ഞു.

ഫൈസര്‍ കോവിഡ് 19 വാക്‌സീന് എഫ്.ഡി.എ.യുടെ പൂര്‍ണ്ണ അംഗീകാരം ലഭിച്ചതോടെ പലരുടേയും ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ടെന്നും, ഇനിയും വാക്‌സീന്‍ സ്വീകരിക്കുന്നതു താമസിപ്പിക്കരുതെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഫ്‌ളോറിഡായില്‍ കോവിഡ് 19ഡല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിച്ചു വരികയാണെന്നും, കഴിഞ്ഞ ഒരാഴ്ച ശരാശരി പ്രതിദിനം 21329 പുതിയ കേസ്സുകളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 23 വരെയുള്ള കണക്കുകളെ ഉദ്ധരിച്ചു ആരോഗ്യവകുപ്പു അധികൃതര്‍ അറിയിച്ചു. ഏഴു ദിവസത്തിനുള്ളില്‍ 464 മരണവും സംഭവിച്ചിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *