ഡാളസ്: കേരള ലിറ്റററി സൊസൈറ്റി, ഡാളസ് ആഗസ്ത് 28 രാവിലെ 10 മണിക്ക് നടത്തുന്ന സൂം സമ്മേളനത്തില്‍ മലയാള സിനിമയിലെ പ്രഗല്ഭരായ മധുപാല്‍ (നടന്, എഴുത്തുകാരന്) , ജോയി മാത്യു (നടന് സംവിധായകന്) , വിപിന്‍ ചന്ദ്രന് (തിരക്കഥാകൃത്ത്) , തമ്പി ആന്റണി ( നടന്, ഏഴുത്തുകാരന്) എന്നിവര്‍ പങ്കെടുക്കുന്നു.
നിരവധി മികച്ച ചിത്രങ്ങളില്‍ അവിസ്മരണീയമായ കഥകള്‍,കഥാപാത്രങ്ങള്‍, തിരക്കഥകള്‍ തുടങ്ങിയവയിലൂടെ ചലച്ചിത്രരംഗത്ത് സാന്ന്നിധ്യം ഉറപ്പിച്ച ഈ കലാകാരന്മ്മാരുമായി നേരിട്ടു സംവദിക്കാന്‍ അവസരം ഒരുക്കുന്നു. ഈ പരിപാടിയുടെ മോഡറേറ്ററായെത്തുന്നതു മുന്‍ ദൂരദര്ശ്ശന് ആങ്കറായിരുന്ന മിനി നായരാണ്.
സിനിമ എന്ന ആധുനിക ജനകീയ കലാരൂപത്തില്‍ കഥ,തിരക്കഥ, സംവിധാനം എന്നിവയുടെ പ്രാധാന്യവും തിരക്കഥാരചനയുടെ സവിശേഷതകളും ചര്‍ച്ച ചെയ്യാനും, തുറന്ന ചര്‍ച്ചയിലൂടെ തന്നെ സിനിമയിലെ സര്ഗ്ഗാത്മകതയിലൂടെയുള്ള ഒരു ആസ്വാദനസഞ്ചാരവുമാണ് കേരള ലിറ്റററി സൊസൈറ്റി ഈ പരിപാടി കൊണ്ടു ലക്ഷ്യമാക്കുന്നത്.
സിനിമാ പ്രേമികള്‍ക്കും കല സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്കും തികച്ചും ഒരു നവ്യാനുഭവമായിരിക്കും ഈ പരിപാടി എന്നതില്‍ സംശയമുണ്ടാകുകയില്ലയെന്നും അമേരിക്കയില്‍ ആദ്യമായിട്ടായിരിക്കും ഇത്തരം വേറിട്ട സിനിമാ സാഹിത്യപരിപാടി സംഘടിപ്പിക്കപ്പെടുന്നതെന്നും, സിനിമാ കലാ രംഗത്ത് പ്രവര്ത്തനതാല്പ്പര്യമുള്ളവര്ക്കു് പ്രത്യേക ആസ്വാദ്യകരമായ ഒരു പരിപാടിയായി തീരുമെന്നും ഭാരവാഹികള്‍ അഭിപ്രായം പങ്കുവെച്ചു.
കേരളാ ലിറ്റററി സൊസൈറ്റി ഡാലസ്സ് സംഘടിപ്പിക്കുന്ന ഈ പരിപാടിലേക്ക് ഏല്ലാവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സിജു ജോര്‍ജ്ജ് പറഞ്ഞു.
സൂം ഐ ഡി: 81203946259 പാസ്സ് വേര്‍ഡ്: 810301 OR scan QRCode in the flyer.