കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭത്തിനു കീഴിലുള്ള സോളാര്‍ ടെക് സ്റ്റാര്‍ട്ടപ്പും മോണോ പാനല്‍ വിഭാഗത്തില്‍ നേതൃനിരയിലുള്ളവരുമായ ലൂം സോളാര്‍ ‘ഷാര്‍ക്ക് സീരീസ്’ എന്ന പേരില്‍ ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സോളാര്‍ പാനലുകള്‍ പുറത്തിറക്കി. ലൂം സോളാറിന്റെ ഷാര്‍ക്ക് സീരീസിന് കീഴില്‍ 440 വാട്ട്, 530 വാട്ട് വരെ ശേഷിയുള്ള സിംഗിള്‍ പാനലുകള്‍ പുറത്തിറക്കുന്നത് വിപ്ലവകരമായ സൂപ്പര്‍ ഹൈ എഫിഷ്യന്‍സി ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തില്‍ ഇന്ത്യന്‍ സോളാര്‍ വ്യവസായത്തിന് പുതിയ മാനദണ്ഡം സൃഷ്ടിച്ചു.
ലൂം സോളാറിന്റെ ഷാര്‍ക്ക് സീരീസില്‍ യഥാര്‍ത്ഥ മോണോ പിഇആര്‍സി സോളാര്‍ ടെക്നോളജിയാണുള്ളത്. 144 സോളാര്‍ സെല്ലുകള്‍, 9 ബസ് ബാറുകള്‍ എന്നിവ ലോകത്തിലെ ഏറ്റവും നൂതന സാങ്കേതിക ഉല്‍പന്നങ്ങളില്‍ ഒന്നായി ഇതിനെ മാറ്റുന്നു. ഷാര്‍ക്ക് സീരീസിന് ആറാം തലമുറ മോണോക്രിസ്റ്റലിന്‍ സോളാര്‍ സെല്‍ (പിഐഡി ഫ്രീ) ആണുള്ളത്. ഷാര്‍ക്ക് 440 വാട്ട്- മോണോ പിഇആര്‍സി, ഷാര്‍ക്ക് ബൈ-ഫേഷ്യല്‍ 440-530 വാട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളുണ്ട്. നിലവിലുള്ള സാങ്കേതികവിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഷാര്‍ക്ക് സീരീസിന്റെ കാര്യക്ഷമത 20-30 ശതമാനം കൂടുതലാണ്. ഷാര്‍ക്ക് ബൈ-ഫേഷ്യല്‍ പാനലുകള്‍ വൈദ്യുതി ഉല്‍പാദനത്തിന് ഇരുവശവും ഉപയോഗിക്കുന്നു. പ്രതിഫലനോപരിതലങ്ങളായ വൈറ്റ് പെയിന്റ്, ആര്‍സിസി റൂഫ്, ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന 1.5 മീറ്റര്‍ ഉയരം എന്നിവയുടെ സഹായത്തോടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
സൂപ്പര്‍ ഹൈ എഫിഷ്യന്‍സി ഷാര്‍ക്ക് സീരീസിന്റെ സമാരംഭം സോളാര്‍ അധിഷ്ഠിത വൈദ്യുതി ഉപയോഗിച്ച് ആയിരക്കണക്കിന് കുടുംബങ്ങളെ ശാക്തീകരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ തെളിവാണ്. ഞങ്ങളുടെ ശ്രമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ലോകോത്തര നൂതന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് തുടരുകയും ചെയ്യും ലൂം സോളാറിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ അമോല്‍ ആനന്ദ് പറഞ്ഞു.
ലൂം സോളാറിന്റെ ഷാര്‍ക്ക് ബൈ-ഫേഷ്യല്‍ മേല്‍ക്കൂരയില്‍ 33 ശതമാനം സ്ഥലം ലാഭിക്കാന്‍ സഹായിക്കുന്നു. ആ സ്ഥലം മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കോ അല്ലെങ്കില്‍ മൊത്തത്തിലുള്ള ശേഷി വര്‍ധിപ്പിക്കാനോ ഉപയോഗിക്കാം. ഉയരമുള്ള അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടെ പരിമിതമായ ഇടങ്ങളുള്ള വീടുകള്‍ക്ക് ഇത് സഹായമാണ് മാത്രമല്ല ഇത് സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തി ഹരിത വൈദ്യുതി ഉല്‍പാദനത്തെ പിന്തുണക്കുന്നതിന് സഹായിക്കുന്നു.