‘ലോകമേ തറവാട്’ കലയുടെ വലിയ ലോകം : സ്പീക്കർ എം.ബി. രാജേഷ്

എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഒടുവില്‍ സ്പീക്കര്‍ സ്ഥാനത്തും ശ്രീരാമകൃഷ്ണന്റെ പിന്‍ഗാമിയായി എം.ബി രാജേഷ് | DoolNews

ലോകമേ തറവാട് കലാപ്രദർശനം കണ്ട് സ്പീക്കർ
ആലപ്പുഴ: കലയുടെ വലിയൊരു ലോകം ഒരുക്കിയിരിക്കുകയാണ് ‘ലോകമേ തറവാട്’ കലാപ്രദർശനം. ഇത്ര വലിയ അത്ഭുതമായിരുന്നു ഇവിടെ ഒളിച്ചിരുന്നതെന്ന് വന്നപ്പോൾ അറിഞ്ഞിരുന്നില്ലെന്ന് നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് പറഞ്ഞു. ലോകമേ തറവാട് കലാപ്രദർശനത്തിന്റെ ന്യൂ മോഡൽ സൊസൈറ്റിയിലെ പ്രദർശന വേദികൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുചേലൻ കൃഷ്ണനെ കണ്ടു മടങ്ങിയ അവസ്ഥയിലാണ് ഞാൻ. അകത്തേക്ക് കയറിയാൽ കണ്ടുതീരാത്ത കാഴ്ചകളാണ് പ്രദർശന നഗരിയിൽ ഒരുക്കിയിരിക്കുന്നത്. പെട്ടെന്നു വന്നു പോകേണ്ട സ്ഥലമല്ല ഇവിടമെന്നും ഇതിനായി സമയം കണ്ടെത്തി ഇനിയും എത്തുമെന്നും സ്പീക്കർ പറഞ്ഞു. വീണ്ടുമെത്താമെന്ന് പ്രസിദ്ധ കലാകാരനും ലോകമേ തറവാട് ക്യുറേറ്ററുമായ ബോസ് കൃഷ്ണമാചാരിക്ക് ഉറപ്പു നൽകിയാണ് സ്പീക്കർ മടങ്ങിയത്. പി.പി. ചിത്തരഞ്ജൻ എം.എൽ.എ., നഗരസഭാധ്യക്ഷ സൗമ്യ രാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ. റിയാസ്, അഡ്വ. ടി.എസ്. താഹ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *