ഫിലാഡൽഫിയ : വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് വനിതാ വിഭാഗം ഡോണിംഗ്ടൌനിലുള്ള ബ്രാഡ്ഫോർഡ് ഹൈഡ്സ് എലിമെന്ററി സ്കൂളിൽ 2021 – 2022 അധ്യയനവർഷത്തേക്കുള്ള പഠനോപകരണങ്ങൾ വിതരണം നടത്തി. അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തിപഠനോപകരണങ്ങൾ നൽകുന്നതിനായി വനിതാവിഭാഗം ചെയർപേഴ്സൺ ടാനിയ സ്കറിയ, അമേരിക്ക റീജിയൻ വിമൻസ് ഫോറം സെക്രട്ടറി മില്ലി ഫിലിപ്പ് , അനില ചോപ്പിൻ എന്നിവർ ചേർന്ന് സ്കൂൾ പ്രിൻസിപ്പൽഇല്ലാന ഷൈപ്പിനെ കൈമാറി. സ്കൂൾ ചാരിറ്റി കോർഡിനേറ്റർ ഡബ്ബ് റൂണി, പ്രൊവിൻസ് ചെയർമാൻ സന്തോഷ്എബ്രഹാം , പ്രൊവിൻസ് ട്രെഷറർ റെനി ജോസഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
വിമൻസ് ഫോറംതുടർന്നും മാതൃകാപരമായ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുമെന്ന് ടാനിയ അറിയിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ഒറ്റപ്പെട്ട ബാല്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയാതെ ജീവിക്കുന്നഅനേകം കുട്ടികളെ തന്റെ അധ്യാപനവൃത്തിയിൽ അമേരിക്കയിൽ കണ്ടത് തന്നെ വളരെയധികംസങ്കടപെടുത്തിയാതായി മില്ലി ഫിലിപ് പറഞ്ഞു. ബ്രാഡ്ഫോർഡ് ഹൈഡ്സ് എലിമെന്ററി സ്കൂളിലെ സഹഅധ്യാപികയായി മികച്ച സേവനം ചെയ്യുന്ന ഒരു വനിതാരത്നം ആണ് മില്ലിഫിലിപ്പ് എന്ന് പ്രിൻസിപ്പൽ തന്റെ നന്ദിപ്രകാശനത്തിൽ കൂട്ടിച്ചേർത്തു.
വേൾഡ് മലയാളീ കൌൺസിൽ കുടുംബത്തോട് സ്കൂൾ അധികൃതർ നന്ദിഅറിയിച്ചു. 2022 ജനുവരിയിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന ഫാമിലി ബാങ്കെറ്റിനോടനുബന്ധിച്ചു 15000 ഡോളറിന്റെ ചാരിറ്റി പ്രൊജക്റ്റ് ആണ് കമ്മിറ്റി ആയി നടപ്പാക്കുവാൻ തീരുമാനിച്ചതെന്ന് പ്രൊവിൻസ് ട്രെഷറർ റെനി ജോസഫ് അറിയിച്ചു.
വേൾഡ് മലയാളീ കൌൺസിൽ പെൻസിൽവാനിയ പ്രൊവിൻസിൽ ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ സെക്രട്ടറി സിജു ജോണിനെ സമീപിക്കാവുന്നതാണ് .
സന്തോഷ് എബ്രഹാം (ചെയർമാൻ) – 215-605-6914
സിനു നായർ (പ്രസിഡണ്ട്)
സിജു ജോൺ (സെക്രട്ടറി) – 267 496 2080
റെനി ജോസഫ് (ട്രഷറർ) – 215-498-6090
റിപ്പോർട്ട് – ജീമോൻ റാന്നി