ജനകീയം പദ്ധതിയുമായി എല്ലാവരും സഹകരിക്കുന്നുണ്ടെന്നും പരാതികള്‍ക്കെല്ലാം ശാശ്വത പരിഹാരമുണ്ടാവുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ മണ്ഡലത്തിൽ നടന്ന ജനകീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ ജനകീയം പരിപാടി സംഘടിപ്പിച്ചത്. ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി എന്നിവിടങ്ങളിലായി നൂറിലധികം പരാതികളാണ് ലഭിച്ചത്.
കെഎസ്ആര്‍ടിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡ്, പാലം, ഡ്രൈനേജ്, തുടങ്ങിയവ സംബന്ധിച്ചുള്ളവയായിരുന്നു പരാതികൾ.
ഗതാഗതവകുപ്പ്, മൃഗസംരക്ഷണം, പട്ടികജാതി- വർഗ്ഗ വികസന, ജലസേചനം, റവന്യൂ , തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, ടൂറിസം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യേണ്ട പരാതികളിൽ അടിയന്തരമായി നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് കടലുണ്ടി ഗ്രാമപഞ്ചായത്ത്, ഫറൂഖ് റോയൽ ഓഡിറ്റോറിയം, രാമനാട്ടുകര വ്യാപാരഭവൻ എന്നിവിടങ്ങളിൽ അദാലത്ത് നടന്നത്.