അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ഡാളസ്സില്‍ വന്‍ പ്രകടനം

Spread the love

Picture

ഡാളസ്സ് : അഫ്ഗാനിസ്ഥാനിലെ സ്‌ഫോടനാത്മകമായ അന്തരീക്ഷത്തില്‍ നിന്നും ജീവനെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ അഫ്ഗാന്‍ വിടുന്നതിനു ശ്രമിക്കുമ്പോള്‍ അവരെ സഹായിക്കുന്നതിന് ബൈഡന്‍ ഭരണകൂടം ആവശ്യമായ സമയങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡാളസ്സ് ഡൗണ്‍ ടൗണില്‍ ഡസന്‍ കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ഡാളസ്സ് ഫോര്‍ട്ട് വര്‍ത്ത് അഫ്ഗാന്‍ യൂണിറ്റി സംഘടന വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
Picture2
ഡാളസ്സ് സിവിക് ഗാര്‍ഡനില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ അഫ്ഗാനിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചും താലിബാന്‍ ഭരണത്തെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ന്നു.

താലിബാന്റെ തോക്കിനു മുമ്പില്‍ നിന്നും രക്ഷപെടാന്‍ യു.എസ്സ്. പൗരന്മാരും വിദേശ പൗരന്‍മാരും അഫ്ഗാനികള്‍ പോലും ശ്രമിക്കുമ്പോള്‍ ആവശ്യമായ പിന്തുണ നല്‍കാതെ നിരുത്തരവാദപരമായി പെരുമാറുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നടപടികളെ ഉഎണ അഫ്ഗാന്‍ യൂണിറ്റി ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പാര്‍ക്ക് ജോണ്‍ നയ്മ്പ് വിമര്‍ശിച്ചു.
Picture3
കഴിഞ്ഞ 20 വര്‍ഷം കൊണ്ട് അഫ്ഗാന്‍ ജനത നേടിയെടുത്ത സ്ഥിരത , പുത്തന്‍ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇതെല്ലാം ബൈഡന്‍ യു.എസ് സൈന്യത്തെ പിന്‍വലിച്ചതോടെ ഇല്ലാതായതായി അദ്ദേഹം ആരോപിച്ചു. പാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *