മറിയക്കുട്ടി കോശി (77) ന്യുയോര്‍ക്കില്‍ അന്തരിച്ചു

ന്യുയോര്‍ക്ക്: പത്തനംതിട്ട തുമ്പമണ്‍ കുളത്തിന്‍കരോട്ട് കോശി ജേക്കബിന്റെ പത്‌നി മറിയക്കുട്ടി കോശി (77) ന്യുയോര്‍ക്കില്‍ അന്തരിച്ചു. പുത്തന്‍ കാവ് തോട്ടുംകര മാളികവീട്ടില്‍ പരേതരായ ടി.സി. തോമസിന്റെയും ഏലിയാമ്മയുടെയും ഇളയ പുത്രിയാണ്. മൂത്ത സഹോദരരായ ചാക്കോ തോമസും ഏലിയാമ്മ  ജോണും നേരത്തെ നിര്യാതരായി.
മുംബൈ എം.ജി.എം. മെഡിക്കല്‍ കോളജില്‍ നിന്ന് നഴ്‌സിംഗ് പാസായ ശേഷം 1973 ല്‍ അമേരിക്കയിലെത്തി. 1975 ല്‍ കോശി ജേക്കബിനെ വിവാഹം കഴിചു.
ക്രീഡ്‌മോര്‍ സൈക്കിയാട്രിക് ഹോസ്പിറ്റലില്‍ നിന്നാണ് റിട്ടയര്‍ ചെയ്തത്. 1997ല്‍ കാന്‍സര്‍ ബാധിതയായെങ്കിലും അത് അവരുടെ പ്രവര്‍ത്തനത്തെയോ  ആത്മവിശ്വാസത്തെയോ ബാധിച്ചില്ല.
ഉറച്ച ഓര്‍ത്തഡോക്‌സ് വിശ്വാസി ആയിരുന്നു. സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ്,  ചെറി  ലയ്ന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളികളുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു.
മക്കള്‍: ജിജോ കോശി (ഷീന കോശി), ജോവാന്‍ ചെറിയാന്‍ (ഷിബു ചെറിയാന്‍) കൊച്ചുമക്കള്‍; ആരന്‍  ചെറിയാന്‍, എലിജാ ചെറിയാന്‍, ജോനാ കോശി, ലൂക്ക് കോശി, ഹാനാ കോശി.
Wake:
Monday, August 30, 5 pm to 9 pm (EDT)
Park Funeral Chapel, 2175 Jericho Turnpike, New Hyde Park, NY 11040
Funeral:
Tuesday, August 31, 9 am (EDT)
St. Gregorios Malankara Orthodox Church, 175 Cherry Lane, Floral Park, NY 11001
Burial:
Tuesday, August 31 , 11 am (EDT)
Melville Cemetery, 498 Sweet Hollow Rd, Melville, NY 11747

Live tSream for all services: https://wwwt.ristarmediatech.com/live

 

Leave a Reply

Your email address will not be published. Required fields are marked *