ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 29-നു ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് ഷൈന്‍ പെരേരയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമ നാഷണല്‍ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര ഭദ്രദീപം തെളിയിച്ച് ആഘോഷ പരിപാടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഫോമ റീജണല്‍ വൈസ് പ്രസിഡന്റ് ജോണ്‍ പാട്ടപതി, ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫോമ മുന്‍ നാഷണല്‍ കമ്മിറ്റി അംഗം ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം ജോര്‍ജ് പണിക്കര്‍, സച്ചിന്‍ ഉറുമ്പില്‍, ലിന്‍ഡ മരിയ, ബിജി ഫിലിപ്പ് ഇടാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അസോസിയേഷന്‍ ഡയറക്ടര്‍ ജീന്‍ പുത്തന്‍പുരയ്ക്കല്‍ സ്വാഗതവും, അസോസിയേഷന്‍ സെക്രട്ടറി ഷിനോയ് കാനില്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ജൂലിയ മരിയ ഓലിയപ്പുറത്തിന്റെ നേതൃത്വത്തില്‍ തിരുവാതിര കളിയും, ഷിക്കാഗോയിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് നയന മനോഹരമായ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
ജോ നെയ്തന്‍ തോമസ് നയിക്കുന്ന കൊച്ചുവീട്ടില്‍ ബീറ്റ്‌സിന്റെ നാടന്‍പാട്ടുകളോട് ചേര്‍ന്നുള്ള ചെണ്ടമേളം നൂറുകണക്കിന് നൂറുകണക്കിന് യുവാക്കളും യുവതികളും പങ്കെടുത്ത് സദസിനെ ആവേശഭരിതരാക്കി.
സച്ചിന്‍ ഉറുമ്പില്‍, എബിന്‍ തൊടുകയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഷിക്കാഗോയിലെ മലയാളികളുടെ ഇടയില്‍ വളരെ പ്രശസ്തി നേടിയ യുവ ഗായകരുടെ സംരംഭമായ ‘നാടന്‍ സോള്‍’ ലൈവ് ഓക്കസ്ട്ര സദസിനെ കൂടുതല്‍ ആവേശഭരിതരാക്കി.
സിലു ജീന്‍ പുത്തന്‍പുരയ്ക്കല്‍ പരിപാടികളുടെ അവതാരകയായിരുന്നു. ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി സച്ചിന്‍ ഉറുമ്പില്‍, സോണി ചെറിയശേരിയില്‍, ലിന്‍ഡ മരിയ, ടിന്‍സി ഷിനോയി, ശ്വേതാ സാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൈരളി കാറ്ററിംഗിന്റെ വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഫൊക്കാന നാഷണല്‍ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, നാഷണല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, നാഷണല്‍ വൈസ് പ്രസിഡന്റ് തോമസ് തോമസ്, പ്രവീണ്‍ തോമസ്,, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍ എന്നിവര്‍ക്കും, എല്ലാ സംഘടനാ നേതാക്കള്‍ക്കും, കലാപരിപാടികള്‍ക്ക് നേതൃത്വം നല്കിയവര്‍ക്കും കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.