24 മണിക്കൂർ നീണ്ടുനിന്ന വേൾഡ് മലയാളി കൗൺസിൽ “ഗ്ലോബൽ മെഗാ ഓണാഘോഷം” ചരിത്ര സംഭവമായി

ഹൂസ്റ്റൺ : തുടർച്ചയായി 24 മണിക്കൂർ നീണ്ടുനിന്ന വേൾഡ് മലയാളി കൗൺസിൽ ആഗോളതലത്തിൽ സംഘടിപ്പിച്ച മാരത്തോൺ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വ്യത്യസ്തത ശ്രദ്ധേയവുമായി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്നും തുടങ്ങി ഫാർ ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ വഴി ഇന്ത്യയിലൂടെയും തുടർന്ന് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രൊവിൻസുകളിലൂടെയും കടന്ന് അമേരിക്കയിലെ വാഷിങ്ടണിൽ അവസാനിച്ച “ഗ്ലോബൽ ഓണാഘോഷം 2021” എന്ന ആശയം മുന്നോട്ടു വെച്ച് അത് പ്രാവർത്തികമാക്കാൻ ചുക്കാൻ പിടിച്ച ഗ്ലോബൽ വൈസ് പ്രസിഡന്റ് ഇർഫാൻ മാലിക്ക്, ഗ്ലോബൽ സെക്രട്ടറി ദിനേശ് നായർ എന്നിവർ ശ്രദ്ധാകേന്ദ്രമായി.

മന്ത്രി വി. അബ്‌ദുൽ റഹ്‌മാൻ ,ശശി തരൂർ എം പി, മുൻ മന്ത്രി ഷൈലജ ടീച്ചർ , എ വി അനൂപ് , ഐസക് പട്ടാണിപറമ്പിൽ തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

യാതൊരുവിധ തടസവും പ്രശ്നങ്ങളുമില്ലാതെ ടെക്നിക്കൽ വശം കൈകാര്യം ചെയ്ത ഗ്ലോബൽ വൈസ്പ്രസിഡന്റ് ബേബി മാത്യൂ സോമതീരത്തിനും, ടീമംഗങ്ങൾക്കും ഏവരും അഭിനന്ദനങ്ങൾ നേർന്നു. ഓരോ റീജിയണുകളിലായി ഈ ഓണാഘോഷത്തിന്റെ വിജയത്തിന് നേതൃത്വം കൊടുത്ത റീജിയണൽ ഭാരവാഹികൾ, ടെക്നിക്കൽ ടീം മെമ്പേഴ്സ്, അവതാരകർ, തുടങ്ങിയവർ കൈയടി നേടി.

ഈ ഓണാഘോഷത്തിന്റെ വിജയത്തിനുവേണ്ടി പ്രയത്നിച്ച ഓരോ പ്രൊവിൻസുകളെയും കലാപരിപാടികൾ അവതരിപ്പിച്ച ഓരോ അംഗങ്ങളെയും പ്രത്യേകം അഭിനന്ദമർഹിക്കുന്നു. മനോഹരമായി ഗ്ലോബൽ ഓണാഘോഷം സംഘടിപ്പിക്കുവാൻ നേതൃത്വം കൊടുത്ത ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി.പി.വിജയൻ മറ്റു ഗ്ലോബൽ, റീജിയണൽ, പ്രോവിൻസ് ഭാരവാഹികൾക്കും ഏവരും ആശംസകൾ നേർന്നു.

25 മണിക്കൂറിലധികം ഇടവേളകളില്ലാതെ തുടർച്ചയായി സൂം പ്ലാറ്റുഫോമിലുടെ ഓണാഘോഷം നടത്തിയത് സൂം പ്ലാറ്റുഫോമിന്റെ ചരിത്രത്തിലാദ്യത്തെ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനു മുൻപ് തുടർച്ചയായി റെക്കോർഡ് ചെയ്യപ്പെട്ട സൂം പ്രോഗ്രാം 23 മണിക്കൂറും 39 മിനിറ്റുമായിരുന്നു.

കേരള ഗവൺമെന്റിന്റെ ടൂറിസം വകുപ്പ്, ഗ്ലോബൽ ഇവന്റ് സ്പോൺസർ ആയി സഹകരിച്ച മലബാർ ഗോൾഡ് ആൻഡ് ഡൈമൺസ് ഉൾപ്പെടെ നിരവധി ലോക രാജ്യങ്ങളിലെ പ്രാദേശിക ഗവൺമെന്റുകളെയും സഹകരിച്ച മറ്റു നിരവധി ഓർഗനൈസേഷനുകളോടും സംഘാടകർ നന്ദി അറിയിച്ചു. പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ സൗഹൃദവും, സാഹോദര്യവും നിലനിർത്തി ജാതി മത ഭേദമന്യേ ആഗോളതലത്തിൽ പൊന്നോണം ആഘോഷിച്ച എല്ലാവർക്കും ഒരിക്കൽ കൂടി ഓണാശംസകൾ നേരുന്നതായി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികൾ അറിയിച്ചു.

24 മണിക്കൂർ നീണ്ടുനിന്ന വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച ആഗോളതലത്തിലെ മാരത്തോൺ ഓണാഘോഷം വിജയകരമാക്കുന്നതിന് നേതൃത്വം നൽകിയ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഇർഫാൻ മാലിക്ക്, ഗ്ലോബൽ സെക്രട്ടറി ദിനേശ് നായർ എന്നിവരെയും ടെക്നിക്കൽ ടീമിനെയും റീജിയൻ പ്രൊവിൻസ് നേതാക്കളെയും ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ,പ്രസിഡന്റ് ടി പി വിജയൻ ,സെക്രട്ടറി ജനറൽ പോൾ പാറപ്പള്ളി,ട്രഷറർ ജെയിംസ് കൂടൽ ,വൈസ് പ്രെസിഡന്റുമാരായ സി യു മത്തായി ,ബേബി മാത്യു സോമതീരം,
ഷാജി മാത്യു ,ചാൾസ്‌ പോൾ ,ജോസഫ്‌ കില്ലിയൻ ,എസ് കെ ചെറിയാൻ ,സിസിലി ജേക്കബ്ബ് , സെക്രട്ടറി ടി വി എൻ കുട്ടി എന്നിവർ അഭിനന്ദിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി.

Leave a Reply

Your email address will not be published. Required fields are marked *