ന്യു യോർക്ക്: ക്വീൻസിൽ ബേസ്മെന്റിൽ വെള്ളം പൊങ്ങി മരിച്ച നേപ്പാളി കുടുംബത്തിന്റെ സംസ്കാര ശുശ്രുഷക്ക് വേണ്ടി ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു.
മിംഗ്മ ഷെർപ (48), ആംഗ് ഗെലു ലാമ (52), അവരുടെ പിഞ്ചുമകൻ ലോബ്സാങ് ലാമ (2) എന്നിവരാണ് സ്വന്തം വീട്ടിൽ മുങ്ങിമരിച്ചത് .പോലീസ് ഡൈവർമാർ അവരുടെ മൃതദേഹങ്ങൾ കണ്ടെത്തുക ആയിരുന്നു.
വൃദ്ധയായ മാതാവും ഇളയ സഹോദരനുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മിംഗ്മ ഷെർപ. അവരുടെ അമ്മയെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നേപ്പാളിൽ നിന്നും കൊണ്ട് വരുവാൻ ശ്രമിക്കുന്നുണ്ട്.
https://www.gofundme.com/f/funeral-for-flood-victim-family-support?qid=604aad58e77d6a71c04ac28883d53150
അതെ സമയം ഇവരെ രക്ഷപ്പെടുത്താൻ പോലീസ് നടത്തിയ തെരച്ചിലിന്റെ വീഡിയോ പുറത്തു വിട്ടു. പൂട്ട് പൊളിച്ച് അകത്തു കയറി അവരെ രക്ഷപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടും പോലീസ് ഒന്നും ചെയ്തില്ലെന്ന അയൽക്കാരുടെ വിമര്ശനത്തിന് മറുപടിയായാണ് ഈ വീഡിയോ.
ന്യൂയോർക്ക് പോലീസ് ഡിപ്പാർട്മെന്റ് (എൻവൈപിഡി) നടത്തിയ ശ്രമങ്ങൾ വിഫലമായതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. അടിയന്തരമായി രക്ഷാപ്രവർത്തനത്തിനെത്തി ചേരേണ്ട സാഹചര്യമായതിനാൽ തന്നെ അവശ്യമായ ഉപകരണങ്ങളോ മറ്റു സാമഗ്രികളോ ഇല്ലാതെ ധൈര്യം സംഭരിച്ച് പോലീസുകാർ സഹായം അഭ്യർത്ഥിച്ച വീട്ടിലേക്ക് കടക്കുന്നത് കാണാം.