നിധി റാണായുടെയും ആയുഷ് റാണായുടെയും മൃതദേഹങ്ങൾ കണ്ടെത്തി

പസായിക്ക്, ന്യു ജേഴ്‌സി: സെപ്റ്റംബർ ഒന്നിന് ബുധനാഴ്ചയുണ്ടായ പ്രളയ ജലത്തിൽ ഒഴുകിപ്പോയ ഇന്ത്യൻ വിദ്യാർത്ഥികളായ നിധി റാണാ, 18 , ആയുഷ് റാണാ, 21, എന്നിവരുടെ മൃതദേഹങ്ങൾ പാസായിക്ക് നദിയിൽ നിന്ന് കണ്ടെത്തി. എട്ടു ദിവസത്തിന് ശേഷം ആദ്യ മുതദേഹം കർനിക്കടുത്ത വച്ച് കണ്ടെത്തി. രണ്ടാമത്തെ മൃതദേഹം അടുത്ത ദിവസം (വ്യാഴം) നദി ന്യു വാർക്കിലേക്കു പ്രവേശിക്കുന്നിടത്തു നിന്ന് കിട്ടിയെന്നു മേയർ ഹെക്ടർ ലോറ അറിയിച്ചു. മൃതദേഹങ്ങൾ ഇവരുടേതു തന്നെയെന്ന് മെഡിക്കൽ എക്‌സാമിനർ സ്ഥിരീകരിച്ചു.

നിധി സെറ്റൺ ഹാൾ യൂണിവേഴ്‌സിറ്റിയിലും ആയുഷ് മോണ്ട്ക്ലെയർ യൂണിവേഴ്‌സിറ്റിയിലും വിദ്യാർത്ഥികളായിരുന്നു. ഇരുവരും പ്രോം കിംഗും ക്വീനും ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അസോസിയേറ് ഡിഗ്രിക്ക് തുല്യമായ ക്രെഡിറ്റോടെയാണ് നിധി സ്‌കൂളിൽ നിന്ന് ഗ്രാഡ്വേറ് ചെയ്തത്.

പ്രത്യേക പരിശീലനം നേടിയ നായ്ക്കളെയും മുങ്ങൽ വിദഗ്ധരെയും പോലീസ് ബോട്ടുകളും ഹൈ-ഡെഫനിഷൻ സോണാർ പോലുള്ള സർവ്വസന്നാഹങ്ങളും സ്ഥലത്തെത്തിച്ച് തീവ്രമായി തിരചിൽ നടത്തി.

പാസെയ്ക്കിലെ മെയിൻ അവന്യൂവിന് സമീപമുള്ള പൈപ്പിലേക്ക് മക്ഡൊണാൾഡ്സ് ബ്രൂക്കിലൂടെ ഒഴുകിയ വെള്ളത്തിന്റെ ശക്തിയിൽ നിധി റാണയും ആയുഷ് റാണയും ഒലിച്ചുപോയതായാണ് സാക്ഷികൾ പറയുന്നത്.

em

Leave a Reply

Your email address will not be published. Required fields are marked *