ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തില്‍ മികച്ച സംഘടനയെ ആദരിക്കുന്നു; നോമിനേഷന്‍ നല്‍കാം. – അനില്‍ മാറ്റത്തികുന്നേല്‍

Picture

ചിക്കാഗോ: നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോണ്‍ഫറന്‍സിനോടനുബന്ധിച്ച് അമേരിക്കയിലെ മികച്ച മലയാളി സംഘടനക്ക് അവാര്‍ഡ് നല്‍കുന്നു.

കോവിഡ് കാലമാണെങ്കിലും അത് അവഗണിച്ച് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പല സംഘടനകളുമുണ്ട്. സമൂഹം വിഷമത നേരിട്ടപ്പോള്‍ പിന്നോക്കം പോകാതെ സഹായഹസ്തവുമായി എത്തിയ സംഘടനകളെ നമുക്ക് മറക്കാനാവില്ല. ആപദ്ഘട്ടങ്ങളിലാണ് മികച്ച പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും കാണാനാകുക.

സംഘടനാ ഭാരവാഹികള്‍ക്കും വ്യക്തികള്‍ക്കും മികച്ച സംഘടനയെ നോമിനേറ്റ് ചെയ്യാം. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ , അവ ജനജീവിതത്തെ എങ്ങനെ സഹായിച്ചു, നേതാക്കളുടെ അര്‍പ്പണ ബോധം തുടങ്ങിയവ ഉള്‍പ്പെടുത്തി നോമിനേഷനുകള്‍ നല്‍കുക. പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി മികച്ച സംഘടനയെ അവയില്‍ നിന്ന് തെരഞ്ഞെടുക്കും. നിര്‍ദേശങ്ങള്‍ [email protected] എന്ന ഇമെയില്‍ വഴി ഒക്ടോബര് 31 നു മുന്‍പായി അറിയിക്കണം.

ഇത്തരമൊരു സംരംഭം പ്രസ് ക്ലബ് നടത്തുന്നത് ഇതാദ്യമാണ്. സംഘടനകളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നും എല്ലാ സംഘടനകളുമായും പ്രസ് ക്ലബ് എന്നും നല്ല ബന്ധമാണ് പുലര്‍ത്തുന്നതെന്നും പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രെഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവര്‍ ചൂണ്ടിക്കാട്ടി.

നിര്‍ദേശങ്ങള്‍ ഒക്ടോബര്‍ 31 നു മുന്‍പ് ലഭിക്കണം. നിര്‍ദേശങ്ങള്‍ അയക്കാനുള്ള ഈമെയില്‍: [email protected] അല്ലെങ്കില്‍ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *