പിണറായിയും മോദിയും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്നു : തമ്പാന്നൂര്‍ രവി

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ മല്‍സരമാണെന്ന് മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി.നേമം നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് തിരുമലയില്‍ സംഘടിപ്പിച്ച ധര്‍ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റയില്‍വേയും വിമാനത്താവളവും നരേന്ദ്ര മോദി വില്‍ക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ദുരിതം മോദിയും പിണറായി വിജയനും മനസിലാക്കുന്നില്ല. പ്രെട്രോളിയം ഉത്പന്നങ്ങളുടെ പേരില്‍ വന്‍ നികുതിക്കൊള്ളയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. ഇടതുസര്‍ക്കാര്‍ മരം മാഫിയയോടൊപ്പമാണ്. മുട്ടില്‍മരം മുറിയില്‍ തെളിവുകള്‍ ലഭിച്ചിട്ടും കുറ്റക്കാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

ചെയര്‍മാന്‍ കമ്പറ നാരായണന്‍ അദ്ധ്യക്ഷം വഹിച്ചു.കെ.ജയകുമാര്‍, മുടവന്‍മുകള്‍ രവി, ഡോ.ജി.വി.ഹരി, പാച്ചല്ലൂര്‍ നു ജുമുദ്ദീന്‍, കൈമനം പ്രഭാകരന്‍, രഞ്ജിത് പാച്ചല്ലൂര്‍, എ.കെ.സാദിക്ക്, പി.സുഭാഷ് ചന്ദ്ര ബോസ്, പനത്തുറ പുരുഷോത്തമന്‍ ,അഡ്വ.വിശ്വനാഥന്‍, മോഹന്‍കുമാര്‍, ജിജു പാപ്പനംകോട്, തമലം കൃഷ്ണന്‍കുട്ടി ,ആര്‍.ജയേന്ദ്രന്‍ ,കാരയ്ക്കാ മണ്ഡപം രവി, ഹരി ഫാത്തിമാപുരം, രതീഷ ഉപയോഗ ,വിമലാലയം ശശി, വട്ടവിള ഗോപന്‍, തമലം സുരേന്ദ്രന്‍, ജയമോഹനന്‍, ജയശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു.:

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ മല്‍സരമാണെന്ന് മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി.നേമം നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് തിരുമലയില്‍ സംഘടിപ്പിച്ച ധര്‍ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റയില്‍വേയും വിമാനത്താവളവും നരേന്ദ്ര മോദി വില്‍ക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ദുരിതം മോദിയും പിണറായി വിജയനും മനസിലാക്കുന്നില്ല. പ്രെട്രോളിയം ഉത്പന്നങ്ങളുടെ പേരില്‍ വന്‍ നികുതിക്കൊള്ളയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. ഇടതുസര്‍ക്കാര്‍ മരം മാഫിയയോടൊപ്പമാണ്. മുട്ടില്‍മരം മുറിയില്‍ തെളിവുകള്‍ ലഭിച്ചിട്ടും കുറ്റക്കാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

ചെയര്‍മാന്‍ കമ്പറ നാരായണന്‍ അദ്ധ്യക്ഷം വഹിച്ചു.കെ.ജയകുമാര്‍, മുടവന്‍മുകള്‍ രവി, ഡോ.ജി.വി.ഹരി, പാച്ചല്ലൂര്‍ നു ജുമുദ്ദീന്‍, കൈമനം പ്രഭാകരന്‍, രഞ്ജിത് പാച്ചല്ലൂര്‍, എ.കെ.സാദിക്ക്, പി.സുഭാഷ് ചന്ദ്ര ബോസ്, പനത്തുറ പുരുഷോത്തമന്‍ ,അഡ്വ.വിശ്വനാഥന്‍, മോഹന്‍കുമാര്‍, ജിജു പാപ്പനംകോട്, തമലം കൃഷ്ണന്‍കുട്ടി ,ആര്‍.ജയേന്ദ്രന്‍ ,കാരയ്ക്കാ മണ്ഡപം രവി, ഹരി ഫാത്തിമാപുരം, രതീഷ ഉപയോഗ ,വിമലാലയം ശശി, വട്ടവിള ഗോപന്‍, തമലം സുരേന്ദ്രന്‍, ജയമോഹനന്‍, ജയശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave Comment