ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു. – (സലിം ആയിഷ : ഫോമാ പി ആര്‍ ഓ)

Spread the love

Picture

കോവിഡ് ബാധിത സമൂഹത്തില്‍ രോഗാതുരമായി ഒറ്റപ്പെട്ടുപോയവരെയും, സങ്കടത്തിന്റെ ആഴങ്ങളില്‍ പെട്ടുലഞ്ഞവരെയും ഹൃദയത്തോടെന്ന പോലെ ചേര്‍ത്ത് നിര്‍ത്തി സാന്ത്വനത്തിന്റ തൂവല്‍ സ്പര്‍ശമായി തുടങ്ങിയ സാന്ത്വന സംഗീതത്തിന്റെ എഴുപത്തഞ്ചാം എപ്പിസോഡ് ന്യൂയോര്‍ക്കില്‍ നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി സാന്ത്വന സംഗീത പരിപാടിയുടെ പിന്നണി പ്രവര്‍ത്തകരെയും ഗായകരെയും ആദരിച്ചും, വിവിധ പരിപാടികളോടെ ആഘോഷിച്ചു. അതിരുകളില്ലാത്ത സ്‌നേഹത്തോടെ അമേരിക്കന്‍ മലയാളികള്‍ ഹ്ര്യദയത്തില്‍ ഏറ്റു വാങ്ങിയ,

Picture2

സാന്ത്വന സംഗീതം സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് സിബി ഡേവിഡിന്റ മേല്‍നോട്ടത്തിലും,ഫോമയുടെ അഞ്ച് റീജിയനുകളുടെ ചുമതലയിലുമാണ് ആരംഭിച്ചത്. ആര്‍.വി.പിമാരായ സുജനന്‍ പുത്തന്‍പുരയില്‍ ( ന്യൂ ഇംഗ്ലണ്ട്), ഷോബി ഐസക് ( എമ്പയര്‍ ), ബിനോയി തോമസ് (മെട്രോ), ബൈജു വര്‍ഗ്ഗീസ് (മിഡ് അറ്റലാന്റിക്), തോമസ് ജോസ് (കാപിറ്റല്‍), നാഷണല്‍ കമ്മറ്റിയംഗങ്ങളായ ഗീ വര്‍ഗ്ഗീസ്, ഗിരീഷ് പോറ്റി, ജോസ് മലയില്‍, സണ്ണി കല്ലൂപ്പാറ, ജയിംസ് മാത്യു , ഡെന്‍സില്‍ ജോര്‍ജ്ജ്, മനോജ് വര്‍ഗ്ഗീസ്, അനു സ്കറിയ, അനില്‍ നായര്‍, മധുസൂധനന്‍ നമ്പ്യാര്‍,തുടങ്ങിയവര്‍ സംഗീത നിഷയുടെ വിജയത്തിനായി മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചു.

Picture3

മെട്രോ മേഖല , ആര്‍വിപി, ബിനോയ് തോമസ് സദസ്സിനെയും അതിഥികളെയും സ്വാഗതം ചെയ്തു. സാന്ത്വന ഫോമാ പ്രസിഡണ്ട് അനിയന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷ പ്രസംഗം നടത്തി. ഫോമാ ജനറല്‍ സെക്രട്ടറി റ്റി ഉണ്ണികൃഷ്ണന്‍ ഓണ്‍ലൈനിലൂടെ അനുമോദനങ്ങള്‍ അറിയിച്ചു.

ഫോമാ ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, സാന്ത്വന സംഗീതം കോര്‍ഡിനേറ്ററും ജോയിന്റ് ട്രഷററുമായ ബിജു തോണിക്കടവില്‍ എന്നവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഉപദേശക സമിതി ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ്, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജേക്കബ് തോമസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

സാന്ത്വന സംഗീതത്തിന്റെ ശില്പിയും ഫോമയുടെ സന്തത സഹചാരിയുമായ ദിലീപ് വര്‍ഗ്ഗീസ്, സാങ്കേതിക ശയങ്ങള്‍ നല്‍കിയ ബൈജു വര്‍ഗീസ്, റോഷിന്‍ മാമ്മന്‍, സാജന്‍ മൂലേപ്ലാക്കില്‍, സുനില്‍ ചാക്കോ,ജെയിന്‍ കണ്ണച്ചാംപറമ്പില്‍, ഗായകന്‍ സിജി ആനന്ദ്.സൗണ്ട് എഞ്ചിനീയര്‍ സിറിയക് കുര്യന്‍,ട്രിവിയ കോര്‍ഡിനേറ്റര്‍ ബോബി ബാല്‍, എഫ്ബി ലൈവ് ടെലികാസ്റ്റ് കോര്‍ഡിനേറ്റര്‍ മഹേഷ് മുണ്ടയാട്, എന്നിവരെ സദസ്സിനു പരിചയപ്പെടുത്തുകയും ആശംസിക്കുകയും ചെയ്തു.

ഫോമയുടെ വനിതാ വിഭാഗത്തിന്റെ ഏറ്റവും പ്രശംസനീയമായ സഞ്ചയിനിയുടെ പ്രവര്‍ത്തനോത്ഘാടനവും ഇതോണിച്ചു നടന്നു. വനിതാ വിഭാഗം പ്രസിഡന്റ് ലാലി കളപ്പുരക്കല്‍ സംഭാവന നല്കിയവരെയും പിന്നണി പ്രവര്‍ത്തകരെയും പരിചയപ്പെടുത്തി. മുഖ്യാതിഥിയായ ഡോ ദേവി നമ്പ്യാപറമ്പില്‍ പ്രഭാഷണം നടത്തി. ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ നായര്‍ നന്ദി രേഖപ്പെടുത്തി.

ദിലീപ് വര്‍ഗ്ഗീസ്, ഡോക്ടര്‍ ജേക്കബ് തോമസ്, അനിയന്‍ ജോര്‍ജ്ജ്, വിജി അബ്രഹാം, പോള്‍ സി.മത്തായി, പി.ടി.തോമസ്, വിന്‍സന്റ് സിറിയക്, ഡോക്ടര്‍ പ്രിന്‍സ് നെച്ചിക്കാട്ട്, ഷിജു എബ്രഹാം, സാബു ലൂക്കോസ്, ഡെന്‍സില്‍ ജോര്‍ജ്ജ് എന്നിവരായിരുന്നു സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡിന്റെ പ്രായോജകര്‍.

Author

Leave a Reply

Your email address will not be published. Required fields are marked *