ഫിലഡെൽഫിയ ലിബർട്ടി കപ്പ് സോക്കർ ടൂർണ്ണമെൻറിൽ ന്യൂയോർക് വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്സും ഡെലവർ യുണൈറ്റഡും ചാമ്പ്യന്മാരായി

ഫിലഡൽഫിയ: സെപ്റ്റംബർ മാസം പതിനെട്ടാം തീയതി ശനിയാഴ്ച നോർത്തീസ്റ്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ 9 മണി മുതൽ ആരംഭിച്ച ഫിലാഡൽഫിയ ലിബർട്ടി കപ്പ് സോക്കർ ടൂർണ്ണമെൻറിൽ അമേരിക്കയുടെ വിവിധ നഗരങ്ങളിൽ നിന്നായി 14 ടീമുകൾ പങ്കെടുത്തു.

സെവൻസ് മത്സരത്തിൽ ഫില്ലി ആഴ്സണൽസിന് എതിരെ എതിരില്ലാതെ 2 ഗോളുകൾ നേടിയാണ് ഡെലവർ യുണൈറ്റഡ് ചാമ്പ്യൻമാരായത്.

             

ഇലവൻസ് ഫൈനൽ മത്സരത്തിൽ ന്യൂയോർക് വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്സും ഫില്ലി അർഷെൽസും ആണ് ഏറ്റുമുട്ടിയത്. അവസാന നിമിഷം വരെ കാണികളെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ നിശ്ചിത സമയവും ഓവർ ടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ന്യൂയോർക് വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്‌സ് ഫിലഡെൽഫിയ ലിബർട്ടി കപ്പിൽ മുത്തമിട്ടത്. ഗോൾഡൻ ബൂട്ട് കനിഷ് നസ്രത് (ഫില്ലി ആഴ്സണൽസ്), ബെസ്റ്റ് ഗോളി സോണൽ ഐസക് (ഫില്ലി ആഴ്സണൽസ്) , ബെസ്റ്റ് ഡിഫൻഡർ ഗൗതം (ന്യൂയോർക് വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്‌സ് ) മോസ്റ്റ് വാല്യൂബിൾ പ്ലെയർ സുമിൻ രവീന്ദ്രൻ (ന്യൂയോർക് വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്‌സ് ) എന്നിവർ അർഹരായി. കൊവിഡ് മഹാമാരി മൂലം കഴിഞ്ഞവർഷം നടത്തുവാൻ സാധിക്കാതെ പോയ മത്സരം ഈ വർഷം ഏറ്റവും വിജയകരമായി നടത്തുന്നതിന് സംഘാടകർക്ക് സാധിച്ചു. മത്സരം വീക്ഷിക്കുവാൻ ഫിലാഡൽഫിയയിലെയും സമീപ പ്രദേശങ്ങളിൽ നിന്നുമായി വളരെയധികം ആളുകൾ എത്തിച്ചേർന്നു. വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി രണ്ടുദിവസമായി മത്സരങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി ഭാരവാഹികൾ അറിയിച്ചു. നല്ലവരായ സ്പോൺസോർസിന്റെ അകമഴിഞ്ഞ സഹായസഹകരണങ്ങൾ മൂലമാണ് ടൂർണമെന്റ് വിജയകരമായതു എല്ലാ സ്പോൺസേർസിനോടും ഭാരവാഹികൾ നന്ദി അറിയിച്ചു.

സന്തോഷ് ഏബ്രഹാം അറിയിച്ചതാണിത്.

റിപ്പോർട്ട് ജീമോൻ റാന്നി

Leave Comment