1921 മലബാര്‍ കലാപം -സത്യവും മിഥ്യയും: കെ എച്ച് എഫ് സി പ്രഭാഷണം സെപ്റ്റംബര്‍ 24-ന് – ജയശങ്കര്‍ പിള്ള

Spread the love

Picture

ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡയുടെ ആഭിമുഖ്യത്തില്‍ 1921ലെ മലബാര്‍ കലാപത്തെ ആസ്പദമാക്കി ഉള്ള പ്രഭാഷണം സെപ്റ്റംബര്‍ മാസം 24ആം തിയതി വെള്ളിയാഴ്ച രാത്രി 09:30 നു നടത്തപ്പെടുന്നു.(ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 07:00 മണി).കോവിഡ് മാനദണ്ഡങ്ങള്‍ തുടരുന്നതിനാല്‍ വെബ്‌നാര്‍ പ്രഭാഷണം ആണ് നടത്തപ്പെടുക.

‘1921മലബാര്‍ കലാപം സത്യവും മിഥ്യയും ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസേര്‍ച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗം ആയ ഡോ.സി.ഐ. ഐസക്ക്, കുരുക്ഷേത്ര പബ്ലിക്കേഷന്‍സ് എഡിറ്റര്‍ ശ്രീ.കാ.ഭാ.സുരേന്ദ്രന്‍, മലബാര്‍ കലാപത്തിന്റെ ഇരയായ കുടുംബത്തിലെ പിന്‍തലമുറക്കാരിയും ,ക്ലാസിക്കല്‍ ഡാന്‍സറും,കള്‍ച്ചറല്‍ അംബാസിഡറും ആയ ശ്രീമതി.സ്മിത രാജന്‍ എന്നിവര്‍ ആണ് പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കുന്നത്.

കാനഡയിലെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹിന്ദു കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് 2021 ജനുവരിയില്‍ രൂപം കൊണ്ടതാണ് കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡ (K H F C). കുടിയേറ്റ രാജ്യമായ കാനഡയിലെ നവ തലമുറയിലേയ്ക്ക് ഹിന്ദു സംസ്കാരം,ധര്‍മ്മം എന്നിവ പകര്‍ന്നു നല്‍കുന്നതിനു വേണ്ടി കൂടിയാണ് കെ എച്ച് എഫ് സി രൂപം കൊണ്ടിട്ടുള്ളത്.കാനഡയിലെ വിവിധ ഹിന്ദു മലയാളി കൂട്ടായ്മകളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നത് വഴി വിവിധ പ്രവിശ്യകളില്‍ ഉള്ള ഹിന്ദു കുടുംബങ്ങള്‍ തമ്മില്‍ ഉള്ള ബന്ധം ഊഷ്മളമാക്കുന്നതിനും,വിവിധ ഹിന്ദു കൂട്ടായ്മകള്‍ നടത്തുന്ന പ്രാദേശിക ഉത്സവങ്ങള്‍, സെമിനാറുകള്‍,കലാ പരിപാടികള്‍,പ്രഭാഷണങ്ങള്‍ എന്നിവ ഏകോപിപ്പിച്ചു എല്ലാവരിലേക്കും എത്തിയ്ക്കുവാനും, പ്രവിശ്യാ അടിസ്ഥാനനത്തില്‍ ഉള്ള വിദ്യാഭ്യാസം ,തൊഴില്‍,പാര്‍പ്പിടം,ചികിത്സാ സൗകര്യങ്ങള്‍ എന്നിവയില്‍ ഉള്ള അവസരങ്ങളെ കാനഡയിലെ മുഴുവന്‍ ഹിന്ദുക്കളിലേയ്ക്കും എത്തിയ്ക്കുക എന്ന ദൗത്യവും കെ എച്ച് എഫ് സി സന്നദ്ധ പ്രവര്‍ത്തകര്‍ ചെയ്തു വരുന്നു.

“1921 മലബാര്‍ കലാപം സത്യവും മിഥ്യയും ” : മലബാറിന്റെ ചരിത്രത്തിലേക്കുള്ള ഒരു ചൂണ്ടുപലക ആയി നടത്തപ്പെടുന്ന ഈ പ്രഭാഷണ പരിപാടിയിലേയ്ക്ക് ലോകം എമ്പാടും ഉള്ള മലയാളി ചരിത്ര ഗവേഷകരുടെയും,പഠിതാക്കളുടെയും,സഹൃദയരുടെയും,രാഷ്ട്രീയ നിരീക്ഷകരുടെയും സാന്നിധ്യം ഭാരവാഹികള്‍ സഹൃദയം ക്ഷണിചു കൊള്ളുന്നു . പ്രഭാഷണത്തില്‍ സംബന്ധിയ്ക്കുവാന്‍ താല്പര്യം ഉള്ളവര്‍ക്ക് താഴെകാണുന്ന വെബ്‌നാര്‍ ലിങ്ക് ഉപയോഗിച്ചു പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. khfcanada എന്ന ഫേസ്ബുക്ക് പേജില്‍ ലൈവും ഉണ്ടായിരിക്കും.

https://us02web.zoom.us/j/89444168545?pwd=NDE4K1JZMTRaYys2WtEyUsWzSUkwUT09

Zoom Meeting ID: 894 4416 8545 Passcode: 449034

Author

Leave a Reply

Your email address will not be published. Required fields are marked *