ആലപ്പുഴ: ഹരിതകര്‍മ സേനയിലെ 32 അംഗങ്ങള്‍ക്ക് മുഹമ്മ ഗ്രാമപഞ്ചായത്ത് തുണികൊണ്ടുള്ള സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിര്‍വ്വഹിച്ചു.
പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി സിന്തറ്റിക്ക് നാപ്കിന്‍, ഡയപ്പര്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2019- ലാണ് മുഹമ്മ ഗ്രാമ പഞ്ചായത്ത് തുടക്കമിട്ടത്. 2020- ല്‍ രാജ്യത്തെ ആദ്യ സിന്തറ്റിക് സാനിറ്ററി രഹിത ഗ്രാമമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
മുഹമ്മ പഞ്ചായത്തും പരിസ്ഥിതി സംരക്ഷണ സംഘടനയായ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച് ഇന്‍ ഇക്കോളജി ആന്‍ഡ് ദ എന്‍വയണ്‍മന്റെും (ഏട്രീ) ചേര്‍ന്ന് നടപ്പാക്കുന്ന മുഹമ്മോദയം കാമ്പയിനിന്റെ ഭാഗമായാണ് തുണി കൊണ്ടുള്ള സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്നത്.
ആദ്യ ഘട്ടത്തില്‍ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളില്‍ സൗജന്യമായി പാഡുകള്‍ വിതരണം ചെയ്തു. വലിയ സ്വീകാര്യതയാണ് ഇതിനു ലഭിച്ചത്. വിപണിയില്‍ 250 രൂപ വിലയുള്ള തുണി കൊണ്ടുള്ള നാപ്കിന്‍ 50 രൂപയ്ക്ക് കുടുംബശ്രീ വഴിയാണ് വില്‍ക്കുന്നത്.ഇത് മൂന്നു വര്‍ഷം ഉപയോഗിക്കാന്‍ കഴിയും. ആലപ്പുഴ: ഹരിതകര്‍മ സേനയിലെ 32 അംഗങ്ങള്‍ക്ക് മുഹമ്മ ഗ്രാമപഞ്ചായത്ത് തുണികൊണ്ടുള്ള സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിര്‍വ്വഹിച്ചു.
പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി സിന്തറ്റിക്ക് നാപ്കിന്‍, ഡയപ്പര്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2019- ലാണ് മുഹമ്മ ഗ്രാമ പഞ്ചായത്ത് തുടക്കമിട്ടത്. 2020- ല്‍ രാജ്യത്തെ ആദ്യ സിന്തറ്റിക് സാനിറ്ററി രഹിത ഗ്രാമമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
മുഹമ്മ പഞ്ചായത്തും പരിസ്ഥിതി സംരക്ഷണ സംഘടനയായ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച് ഇന്‍ ഇക്കോളജി ആന്‍ഡ് ദ എന്‍വയണ്‍മന്റെും (ഏട്രീ) ചേര്‍ന്ന് നടപ്പാക്കുന്ന മുഹമ്മോദയം കാമ്പയിനിന്റെ ഭാഗമായാണ് തുണി കൊണ്ടുള്ള സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്നത്.
ആദ്യ ഘട്ടത്തില്‍ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളില്‍ സൗജന്യമായി പാഡുകള്‍ വിതരണം ചെയ്തു. വലിയ സ്വീകാര്യതയാണ് ഇതിനു ലഭിച്ചത്. വിപണിയില്‍ 250 രൂപ വിലയുള്ള തുണി കൊണ്ടുള്ള നാപ്കിന്‍ 50 രൂപയ്ക്ക് കുടുംബശ്രീ വഴിയാണ് വില്‍ക്കുന്നത്.ഇത് മൂന്നു വര്‍ഷം ഉപയോഗിക്കാന്‍ കഴിയും.