ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.05
വയനാട് : ജില്ലയില്‍ ഇന്നലെ (31.08.21) 1044 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 526 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.05 ആണ്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97615 ആയി.
87869 പേര്‍ ഇതുവരെ രോഗമുക്തരായി.നിലവില്‍ 8333 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6797 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.*രോഗം സ്ഥിരീകരിച്ചവര്‍*
നെന്‍മേനി, ബത്തേരി 108 വീതം, മേപ്പാടി 88, അമ്പലവയല്‍, മൂപ്പൈനാട് 68 വീതം, മീനങ്ങാടി 60, മാനന്തവാടി 49, പനമരം 48, കല്‍പ്പറ്റ 45, തിരുനെല്ലി 43, മുട്ടില്‍ 40, പുല്‍പള്ളി 35, മുള്ളന്‍കൊല്ലി 32, നൂല്‍പ്പുഴ, തവിഞ്ഞാല്‍ 29 വീതം, പടിഞ്ഞാറത്തറ 28, വൈത്തിരി 27, വെള്ളമുണ്ട 24, കണിയാമ്പറ്റ 23, പൊഴുതന 22, എടവക 16, കോട്ടത്തറ 14, പൂതാടി 12, വെങ്ങപ്പള്ളി 9, തരിയോട്, തൊണ്ടര്‍നാട് 7 വീതം ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഇതര സംസ്ഥാനത്തുനിന്നും വന്ന 5 തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.*526 പേര്‍ക്ക് ഇന്നലെ രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 40 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 486 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.