സാന്‍ ഫ്രാന്‍സിസ്‌കോ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) യുടെ ഇത്തവണത്തെ വാശിയേറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റെനി പൗലോസ് വിജയിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വിജയിച്ച പ്രസിഡന്റ് റെനി പൗലോസ് തനിക്കു വോട്ടു ചെയ്യ്ത എല്ലാവരോടും നന്ദിയും കടപ്പാടും അറിയിച്ചു.
തിരഞ്ഞെടുപ്പിനെ ഫലം ഔദ്യോഗികമായി അറിയിക്കുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളെയും മങ്കയിലെ അംഗങ്ങളെയും റെനി അഭിസംബോധന ചെയ്തു സംസാരിച്ചു.
റെനി പൗലോസ് ബി.എസ്.സി പാസ്സായതിനു ശേഷം കാനഡയിലെത്തി. അവിടെ ആര്‍.എന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കാലിഫോര്‍ണിയായിലേക്കു താമസം മാറ്റി. ഇവിടെ കൈസറിലും അലമേദ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ സെന്ററിലും ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷനിസ്റ്റ് ആയി ജോലി ചെയ്ത ശേഷം ഇപ്പോള്‍ ജോണ്‍ മ്യൂര്‍ ഹെല്‍ത്ത് സെന്ററില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രാക്ടീഷണര്‍ ആയി സേവനം അനുഷ്ഠിക്കുന്നു.
ചെങ്ങന്നൂര്‍ പ്രയാര്‍ ഇഞ്ചക്കാട്ടില്‍ കുടുംബാംഗമായ റെനി ഇപ്പോള്‍ ഭര്‍ത്താവ് ജോബി പൗലോസിനോടൊപ്പം കാലിഫോര്‍ണിയയിലെ കാസ്‌ട്രോവാലിയിലാണ് താമസം.
വളരെ ചെറുപ്പത്തില്‍ തന്നെ പലവിധ സാമൂഹിക സംസ്ക്കാരിക സംഘടനകളിലും റെനി നേതൃസ്ഥാനം വഹിചച്ചിട്ടുണ്ട്. ആ പരിചയസമ്പത്ത് ഫോമായുടെ എക്‌സിക്യൂട്ടീവ് പദവിയിലേക്ക് എത്തുവാന്‍ ചവിട്ടുപടിയായി.
മങ്കയെ മുന്നില്‍ നിന്ന് നയിക്കുവാന്‍ കിട്ടിയ ഈ അസുലഭ അവസരം തന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി എല്ലാ പ്രവര്‍ത്തനങ്ങളും വിജയിപ്പിക്കുവാന്‍ ശ്രമിക്കുമെന്നും, അതിനു വേണ്ടി എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം, “മങ്ക”യില്‍ ഒരു “മങ്ക” പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ചാരിതാര്‍ഥ്യം ഉണ്ടന്നും അറിയിച്ചു.