തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം ട്രഷറിയിലേക്ക് മാറ്റാന്‍ ധനവകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ അധികാര വികേന്ദ്രികരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് ഡോ.ശൂരനാട് രാജശേഖരന്‍. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ട്രഷറിയിലേക്ക് മാറ്റിയാല്‍ കൂടുതല്‍ പലിശ കിട്ടുമെന്ന മുന്‍ ധനകാര്യമന്ത്രി ഐസക്കിന്റെ വാദം തെറ്റാണ്. ധനകാര്യ മാനേജ്‌മെന്റിന്റെ പിടിപ്പ് കേട് മൂലം ട്രഷറിയില്‍ കടുത്ത നീയന്ത്രണങ്ങളാണാ ളുള്ളത്. ഇതുമൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനം ദിന പ്രവര്‍ത്തനത്തിന് തടസം ഉണ്ടാകും. 9.723 ശതമാനം പലിശക്കെടുത്ത 2150 കോടി രൂപയുടെ കിഫ് ബി യുടെ മസാല ബോണ്ട് കുറഞ്ഞ പലിശക്ക് ന്യൂ ജനറേഷന്‍ ബാങ്കില്‍ നിക്ഷേപിച്ചയാളാണ് മുന്‍ ധന്‍കാര്യമന്ത്രി തോമസ് ഐസക്ക് എന്നും കൂടുതല്‍ പലിശ കിട്ടുന്ന ട്രഷറിയില്‍ എന്തുകൊണ്ടാണ് കിഫ് ബി പണം നിക്ഷേപിക്കാതിരുന്നതെന്ന് ഡോ. തോമസ് ഐസക്ക് വ്യക്തമാക്കണമെന്നും ഡോ. ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു. ഐസക്കിന്റെ ട്രഷറി പ്രേമം ശുദ്ധ തട്ടിപ്പാണ്. ജനകീയാസൂത്രണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അര്‍ഹതപെട്ട പദ്ധതി വിഹിതം പോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ലന്നും പദ്ധതി വിഹിതമായി ഈ സാമ്പത്തിക വര്‍ഷം വകയിരുത്തിയ 7280 കോടിയില്‍ 857 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയതെന്നും ഡോ. ശൂരനാട് രാജശേഖരന്‍ കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പണം ട്രഷറിയിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ഡോ. ശൂരനാട് ആവശ്യപ്പെട്ടു