ഇന്ത്യയിലെ മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ടെക്‌നോപാര്‍ക്ക് കമ്പനിയും

തിരുവനന്തപുരം- ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ സഫിന്‍ സോഫ്റ്റ്‌വെയര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം നേടി. മികച്ച തൊഴിലിടങ്ങളെ കണ്ടെത്തുന്ന രാജ്യാന്തര ഏജന്‍സിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇന്ത്യാസ് ബെസ്റ്റ് വര്‍ക്ക്‌പ്ലേസസ് ഫോര്‍ വുമന്‍ 2021 പട്ടികയിലെ ആദ്യ 50 മിഡ് സൈസ് കമ്പനികളിലാണ് സഫിന്‍ ഉള്‍പ്പെട്ടത്. ലിംഗസമത്വം, വിവിധ ചുമതലകളിലെ സ്ത്രീ പ്രാതിനിധ്യം എന്നിവ വിലയിരുത്തിയാണ് മികച്ച സ്ത്രീ സൗഹൃദ തൊഴിലിടങ്ങളെ തെരഞ്ഞെടുക്കുന്നത്. രാജ്യത്തുടനീളമുള്ള 712 കമ്പനികളെ വിലയിരുത്തിയാണ് ഈ പട്ടിക തയാറാക്കിയിരിക്കുന്നത്. കാനഡ ആസ്ഥാനമായ ബാങ്കിങ് സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് കമ്പനിയാണ് സഫിന്‍. കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം ടെക്‌നോപാര്‍ക്കിലാണ്. 180ഓളം ജീവനക്കാരുണ്ട്.

റിപ്പോർട്ട്   :  Anju V (Account Executive  )

Leave a Reply

Your email address will not be published. Required fields are marked *