മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്‌കാരം കൃതികൾ ക്ഷണിച്ചു.

തിരുവല്ല : പ്രവാസി സംസ്‌കൃതി യുടെ 2021ലെ മഹാകവി വെണ്ണിക്കുളം ഗോപാല ക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിന് സാഹിത്യ കൃതികൾ ക്ഷണിക്കുന്നു. 2019, 2020, ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്.

Picture

വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കഥ, ചരിത്രം, തുടങ്ങിയവയിലെ മികച്ച കൃതിക്കാണ് ഈ വർഷം പുരസ്‌കാരം നൽകുന്നത്.

പുരസ്കാരം പരിഗണിക്കുന്നതിനുള്ള കൃതികളുടെ രണ്ടു കോപ്പികൾ വീതം ലാൽജി ജോർജ്, ചലച്ചിത്ര സംവിധായകൻ, വെണ്ണിക്കുളം പി .ഓ. തിരുവല്ല – 689544, മൊബൈൽ : 9567960329. എന്ന വിലാസത്തിൽ 2021 നവംബർ 1 നകം അയക്കേണ്ടതാണെന്ന്‌ പ്രവാസി സംസ്‌കൃതി കമ്മിറ്റി കൺവീനർ ബിജു ജേക്കബ്, കൈതാരം. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *