തങ്കു ബ്രദര്‍ ഡബ്ലിനില്‍ ശുശ്രൂഷിക്കുന്നു

Spread the love

സ്വര്‍ഗീയ വിരുന്ന് സഭകളുടെ സീനിയര്‍ പാസ്റ്ററും, ഫൗണ്ടിംഗ് പാസ്റ്ററുമായ അനുഗ്രഹീത ദൈവ വചന അധ്യാപകനും, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) നവംബര്‍ ആറാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡബ്ലിനില്‍ ശുശ്രൂഷിക്കുന്നു.

ഡബ്ലിനില്‍ വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിവേഗം വളരുന്ന ഒരു സഭയായി ഹെവന്‍ലി ഫീസ്റ്റ് മാറിക്കഴിഞ്ഞു. വിവിധ രാജ്യക്കാരും ഭാഷക്കാരും ഈ ആരാധനയില്‍ സംബന്ധിക്കാറുണ്ട്. തങ്കു ബ്രദര്‍ എല്ലാവര്‍ഷവും ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലുള്ള വിവിധ സ്വര്‍ഗീയ വിരുന്നിന്റെ സഭകളില്‍ ശുശ്രൂഷിക്കാറുണ്ട്.

ദുബായിലെ അനുഗ്രഹീത മീറ്റിംഗുകള്‍ക്കുശേഷം ഡബ്ലിനില്‍ ശുശ്രൂഷിക്കുന്ന തങ്കു ബ്രദര്‍ നവംബര്‍ 19,20,21 തീയതികളില്‍ ലോഡൗണിലും, നവംബര്‍ 26,27,28 തീയതികളില്‍ ന്യൂയോര്‍ക്കിലും ദൈവ വചനം ശുശ്രൂഷിക്കുന്നു.

‘ഫെസ്റ്റിവല്‍ ഓഫ് ജോയ്’ എന്ന ന്യൂയോര്‍ക്കില്‍ നടക്കുന്ന മൂന്നു ദിവസത്തെ ഫാമിലി കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അനേകര്‍ പങ്കെടുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ. ബിനോയ് (സീനിയര്‍ പാസ്റ്റര്‍ ഹെവന്‍ലി ഫീസ്റ്റ്, ന്യൂയോര്‍ക്ക് & അഡ്വക്കേറ്റ്, 516 499 0687).

Author

Leave a Reply

Your email address will not be published. Required fields are marked *