മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിക്ക് ഓൺലൈനായി അപേക്ഷിക്കാം

Spread the love

1974 ലെ ജല മലിനീകരണ (നിയന്ത്രണവും നിവാരണവും) നിയമം, 1981 ലെ വായു മലിനീകരണ (നിയന്ത്രണവും നിവാരണവും) നിയമം പ്രകാരം, വ്യവസായ/വ്യവസായേതര സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിപത്രം കരസ്ഥമാക്കുന്നതിന് krocmms.nic.in എന്ന പോർട്ടൽ മുഖേന അപേക്ഷിക്കാം. സ്ഥാപനാനുമതിയ്ക്കും പ്രവർത്തനാനുമതിയ്ക്കുമായുള്ള അപേക്ഷകൾ സമർപ്പിക്കാനും അനുമതിപത്രം ഡൗൺലോഡ് ചെയ്ത് എടുക്കാനും സാധിക്കും.

യൂണിറ്റുകൾ സ്ഥാപിതമാകുന്നതിനുമൂൻപ് സ്ഥാപനാനുമതിപത്രം കരസ്ഥമാക്കേണ്ടതും നിബന്ധനകൾ പാലിച്ച് പ്രവർത്തന സജ്ജമാകുമ്പോൾ തന്നെ പ്രവർത്തനാനുമതിപത്രം കരസ്ഥമാക്കേണ്ടതുമാണ്. സംരംഭകർ വ്യവസായ/വ്യവസായേതര സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനായുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് ബോർഡിന്റെ ദൂരപരിധി മാനദണ്ഡങ്ങളും മറ്റു മാർഗ്ഗരേഖകളും മനസ്സിലാക്കുന്നത് അഭിലഷണീയമായിരിക്കും. ഇതിനായി keralapcb.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Author

Leave a Reply

Your email address will not be published. Required fields are marked *