കോണ്‍ഗ്രസ് ചക്രസ്തംഭന സമരം 8ന്

ഇന്ധനനികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ നേരിയ ഇളവ് വരുത്തിയെങ്കിലും നയാപൈസയുടെ ഇളവ് നല്കാത്ത പിണറായി സര്‍ക്കരിന്റെ ജനദ്രോഹ ഭരണത്തിനെതിരെയും കേന്ദ്രസര്‍ക്കാര്‍ പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ധന നികുതിയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടും കെപിസിസി ആഹ്വാന പ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ നവംബര്‍ 8ന് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 11 മുതല്‍ 11.15 വരെയാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ചക്രസ്തംഭന സമരം നടത്തുന്നത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലുമാണ് സമരം നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *