ആസിഡ് ഉള്ളില്‍ചെന്ന് മരണം രണ്ടായി, പിതാവും മറ്റൊരു മകളും ഗുരുതരാവസ്ഥയില്‍

Spread the love

Picture

കോട്ടയം: തലയോലപ്പറമ്പ് ബ്രഹ്മമംഗലത്ത് ആസിഡ് ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയ നാലംഗ കുടുംബത്തിലെ ഒരാള്‍ കൂടി മരിച്ചു. കാലായില്‍ സുകുമാരന്റെ മകള്‍ സൂര്യ (27) ആണ് മരിച്ചത്. ഇന്നലെ സുകുമാരന്റെ ഭാര്യ സീന (54) മരിച്ചിരുന്നു.

സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രിയും സൂര്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. സുകുമാരന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലും ഇളയ മകള്‍ സുവര്‍ണ വാര്‍ഡിലും ചികിത്സയിലാണ്.

പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്ടോബര്‍ 10നായിരുന്നു. ഡിസംബര്‍ 12ന് വിവാഹം നടക്കാനിരിക്കെയാണ് മരണം. വിവാഹത്തിന് ആവശ്യമായ ക്രമീകരണം പുരോഗമിക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.

രാത്രി വീടിന് സമീപത്ത് താമസിക്കുന്ന അച്ഛന്റെ സഹോദരനെ സുവര്‍ണയാണ് ആസിഡ് കുടിച്ച വിവരം അറിയിച്ചത്. നാലംഗ കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *