മുപ്പത്തെട്ടാമത് പി.സി.എന്‍.എ.കെ 2023 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ പെന്‍സില്‍വേനിയായില്‍

Picture

അറ്റ്‌ലാന്റ: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവക്കേണ്ടിവന്ന 38-ാമത് പി.സി.എന്‍.എ.കെ കോണ്‍ഫറന്‍സ് 2023 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ പെന്‍സില്‍വേനിയായില്‍ വെച്ച് നടത്തിവാന്‍ തീരുമാനമായി. നവംബര്‍ 7 -ന് നടന്ന നാഷണല്‍ കമ്മിറ്റിയുടെ ടെലികോണ്‍ഫറന്‍സിലാണ് തീരുമാനം ഉണ്ടായത്.

നിലവിലുള്ള കമ്മിറ്റികള്‍ 2023 ലെ കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്ന. ലോകമെങ്ങും പടര്‍ന്ന്പിടിച്ച കൊറോണ വൈറസ് ബാധ അമേരിക്കന്‍ ഐക്യനാടുകളെയും ബാധിച്ചതിനാല്‍ കോണ്‍ഫറന്‍സ് നടത്തുവാന്‍ കഴിയാത്ത സാഹചര്യം ആയിരുന്നു. ഇപ്പോഴത്തെ സാഹചര്യവും പരിമിതികളുമാണ് കോണ്‍ഫറന്‍സ് 2023 ലേക്ക് മാറ്റുവാന്‍ കാരണമായതെന്ന് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യു, നാഷണല്‍ സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യൊഹന്നാന്‍, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ വില്‍സന്‍ തരകന്‍ എന്നിവര്‍ അറിയിച്ചു.

അമേരിക്കയിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്ത് സമൂഹം ഇതുവരെ നല്‍കിയ എല്ലാ പിന്തുണക്കും നന്ദി അറിയിക്കുന്നുവെന്നും നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പറഞ്ഞു. പി.സി.എന്‍.എ.കെ 2023 കോണ്‍ഫറന്‍സിന്റെ പ്രഥമ ഓണ്‍ലൈന്‍ മീറ്റിംഗ് 2021 നവംബര്‍ 28 ഞായറാഴ്ച വൈകിട്ട് 7:30 -ന് (ഈഎസ്റ്റി) നടത്തുവാനും നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, നാഷണല്‍ മീഡിയാ കോര്‍ഡിനേറ്റര്‍

Leave Comment