അറ്റ്‌ലാന്റ അരീന ഡാന്‍സ് ഡാന്‍സ് 2021 ഗ്രാന്‍ഡ് ഫിനാലെ നവംബര്‍ 14-ന് ലൈവ് ആയി നടത്തും

Spread the love

അറ്റ്‌ലാന്റ: അമേരിക്കയിലെ കഴിവുള്ള കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020ല്‍ കുറച്ചു കലാസ്‌നേഹികളുടെ നേതൃത്വത്തില്‍ തുടങ്ങിയ അറ്റ്‌ലാന്റ ടാലെന്റ് അരീന, ഇതിനകം തന്നെ വിവിധ പരിപാടികളിലൂടെ അമേരിക്കയുടെ ശ്രദ്ധ പിടിച്ചുപറ്റികഴിഞ്ഞു.

ക്വയര്‍ ഫെസ്റ്റ് 2020, ഡാന്‍സ് ഫെസ്റ്റ് 2020, വുമണ്‍സ് ഡേ 2021, ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2021 തുടങ്ങി നിരവധി പരിപാടികളിലൂടെ അറ്റ്‌ലാന്റയിലെയും അമേരിക്കയിലെയും പ്രതിഭകളെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച അറ്റ്‌ലാന്റ ടാലെന്റ് അരീനയുടെ ഏറ്റവും പുതിയ മത്സരമാണ് ഡാന്‍സ് ഡാന്‍സ് 2021.

Picture

അറ്റ്‌ലാന്റ ടാലെന്റ്‌റ് അരീന സംഘടിപ്പിക്കുന്ന ഡാന്‍സ് ഡാന്‍സ് 2021 ന്റെ ഗ്രാന്‍ഡ് ഫിനാലെ നവംബര്‍ 14, ഞായറാഴ്ച്ച വൈകുന്നേരം 7 മണിക്ക് ഫ്‌ളവേഴ്‌സ് ടി വി യുഎസ്എയിലൂടെ ലൈവ് ആയി ആണ് നടത്തപ്പെടുന്നത്.

സെമി ക്ളാസിക്കല്‍, സിനിമാറ്റിക് വിഭാഗങ്ങളില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുത്ത നര്‍ത്തകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ മാറ്റുരക്കുന്ന ഫൈനല്‍ മത്സരത്തില്‍ പോപ്പുലാരിറ്റി, ജഡ്ജസ് അവാര്‍ഡ് വിഭാഗങ്ങളില്‍ പ്രത്യേക സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *