റിയാദിലെ ഒരു വലിയ കൺസ്ട്രക്ഷൻ കമ്പനിയിലെ ഇന്ത്യക്കാരായ 135, തൊഴിലാളികൾ കഴിഞ്ഞ നാല് വർഷമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലാവുകയും ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് നടത്തിയ നിയമപോരാട്ടത്തിനും സഹായത്തിനും ഒടുവില്‍ എല്ലാ തൊഴിലാളികളും നടണഞ്ഞു.
കമ്പനിയുടെ പ്രവർത്തനം നിറുത്തലാക്കി സ്പോൺസർ ജർമനിയിലേക്കും മാനേജർമാർ സാവധാനം അവരവരുടെ നാടുകളിലേക്കും പോയതോടെ തൊഴിലാളികൾ തീർത്തും നിസ്സഹായരായി സാമൂഹ്യ പ്രവർത്തകന്‍ സുരേഷ് ശങ്കറിന്റെ ശ്രദ്ധയിൽ പെട്ടവിഷയം. സൗദിയിലെ അറിയപ്പെടുന്ന ജീവകാരുണ്ണ്യ സംഘടനയായ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന, മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂരുമായി
കമ്പനിയിലെത്തി തൊഴിലാളികളുമായി സംസാരിച്ച് വിഷയം എംബസ്സിയുടെ ശ്രദ്ധയിൽപെടുത്തി. എംബസിയുടെ സഹായത്തോടെ നിയമ നടപടികൾ സ്വീകരിക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ മൂന്നര വർഷമായി തൊഴിലാളികൾക്ക് വേണ്ട ഭക്ഷണം . മരുന്ന്, വസ്ത്രങ്ങൾ എല്ലാം ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ അംഗങ്ങളും. ലുലു ഹൈപ്പർ മാർക്കറ്റിലെ സ്റ്റാഫുകളും ചേർന്ന് നൽകുകയായിരുന്നു.
നിയമ സഹായങ്ങൾക്കായി എംബസിയിൽ നിന്നും. രാജേന്ദ്രൻ സർ . ഗംഭീർ സർ. ഹരിപിള്ള . എന്നിവർ ശക്തമായ പിന്തുണയാണ് നൽകിയത് . മൂന്നര വർഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിൽ ഘട്ടം ഘട്ടമായി എല്ലാ തൊഴിലാളികൾക്കും കുടിശ്ശിക ഉണ്ടായിരുന്ന ശമ്പളം മുഴുവനും നൽകി എല്ലാവരെയും നാട്ടിലയക്കാന്‍ ഈ കാലയളവില്‍ സാധിച്ചു . ഈ വിഷയത്തിൽ ചാരിറ്റി ഓഫ് പ്രവാസി മലയാളിയിലെ അംഗങ്ങളായ . റഷീദ് കരീം. റിയാസ് റഹ്‌മാൻ. നിസ്സാർ കൊല്ലം . മുജീബ് ചാവക്കാട് . ജലീൽ കൊച്ചി . ശരീഫ് വാവാട് . എന്നിവരും സഹായത്തിനായി ഉണ്ടായിരുന്നു.