സി.എം.എസ് അലുംനി അസ്സോസിയഷന്‍ യു.എസ് ചാപ്റ്റര്‍ സ്‌കോളര്‍ഷിപ്പ് വിതരണം നവംബര്‍ 19 ന്

Spread the love

ന്യുയോര്‍ക്ക് : കോട്ടയം സി.എം.എസ് കോളേജ് അലുംനി അസ്സോസിയഷന്‍ ഓഫ് യു.എസ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് വിതരണം നവംബര്‍ 19 ന്

നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു . തിരഞ്ഞെടുത്ത 20 കുട്ടികള്‍ക്കാണ് 20000 വീതം ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് . പഠനം പൂര്‍ത്തിയാക്കുന്നത് വരെയും ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും കൂടാതെ പുതിയ കുട്ടികളെ കണ്ടെത്തി അവര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും പ്രസിഡന്റ് പ്രൊഫ : സണ്ണി മാത്യുസ് , സിക്രട്ടറി കോശി ജോര്‍ജ് , ട്രഷറര്‍ ഡോ.റ്റി. വി ജോണ്‍ എന്നിവര്‍ അറിയിച്ചു .

Picture2

നവംബര്‍ 19 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ 9 മണിക്ക് സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളില്‍ വച്ച് ചേരുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ ( ബിഷപ്പ് ഓഫ് സി.എസ്.ഐ മദ്ധ്യകേരള ഡയോസിസ് ) മുഖ്യാതിഥിയായി പങ്കെടുക്കും .

Picture3

പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രൊഫ: സണ്ണി മാത്യുസ് 2017368767 , കോശി ജോര്‍ജ് 7183148171

Author

Leave a Reply

Your email address will not be published. Required fields are marked *