ഫിലഡൽഫിയ -ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ ചാപ്റ്റർ നേതൃത്വത്തിൽ മുൻ എൻ എസ് യു ഐ പ്രസിഡണ്ടും അങ്കമാലി എംഎൽഎയുമായ റോജി എം ജോണിന് സ്വീകരണം നൽകി.
ചാപ്റ്റർ പ്രസിഡണ്ട് സന്തോഷ് എബ്രഹാമിന് അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ചാപ്റ്റർ വൈസ് പ്രസിഡൻറ് അലക്സ്തോമസ് സ്വാഗതമാശംസിച്ചു. ഐപിസി എൻ എ നാഷണൽ ട്രഷറർ ജീമോൻ ജോർജ്,ഐ ഓ സി കേരള നാഷണൽ വൈസ് ചെയർമാൻ ജോബി ജോർജ്, ഐ ഓ സി നാഷണൽ വൈസ് ചെയർമാൻ പോൾ കറുകപ്പളളി, പ്രസ് ക്ലബ് ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡൻറ് ജോർജ് ഓലിക്കൽ, ഫില്മ് പ്രസിഡണ്ട് സിറാജ്, ഐഒസിചാപ്റ്റർ ട്രഷറർ ഫിലിപ്പോസ് ചെറിയാൻ, മിഡിൽ ടൗൺ ടൗൺഷിപ്പ് ഓഡിറ്റർ മാത്യു തരകൻ, ട്രൈസ്റ്റേറ്റ് കേരളഫോറം ട്രഷറർ സാജൻ വർഗീസ്, ചാപ്റ്റർ പിആർഒ കുര്യൻ രാജൻ ചാപ്റ്റർ ഫണ്ട് റൈസിംഗ് ചെയർമാൻ സാബുസ്കറിയ,സാഹിത്യവേദി പ്രസിഡണ്ട് ജോർജ് നടവയൽ, സി ഐ എ ട്രസ്റ്റി ബോർഡ് ചെയർമാൻ സുധാ കർത്താ, ഫണ്ട് റൈസിംഗ് ചെയര്മാന് സാബു സഖറിയ , മാപ് വൈസ് പ്രസിഡന്റ് തോമസ് ചാണ്ടി, മലയാളം വാർത്ത ചീഫ് എഡിറ്റർ എബ്രഹാം മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന്റോജി എം ജോൺ എംഎൽഎ സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിലും കേരളത്തിലും തിരിച്ചുവരവിന്റെ പാതയിലാണെന്നും അടുത്ത തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വൻപിച്ച വിജയം ലഭിക്കുമെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ മതനിരപേക്ഷത കാത്തുസൂക്ഷിക്കുവാൻ കോൺഗ്രസ് അധികാരത്തിൽ മടങ്ങിവന്നുവെങ്കിൽ മാത്രമേ സാധ്യമാവുമെന്ന് അദ്ദേഹം പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു. എൻ എസ് യു ഐ പ്രസിഡണ്ട് ആയിരുന്ന സമയത്ത് ഇന്ത്യയുടെ ഗ്രാമാന്തരങ്ങളിൽ കടന്നു ചെല്ലുമ്പോൾ അവിടെയൊക്കെ കോൺഗ്രസിൻറെ പ്രവർത്തകരെ കാണുവാൻസാധിച്ചു.
ചോദ്യോത്തരങ്ങൾക്കും അവസരം ലഭിക്കുകയും അലക്സ് തോമസ്, ജീമോൻ ജോർജ് ജോർജ് ഓലിക്കൽ എന്നിവർ തങ്ങളുടെ ചോദ്യങ്ങൾ എംഎൽഎയുമായി പങ്കിട്ടു. പല കാര്യങ്ങളോടും എംഎൽഎ അനുഭാവ പൂർണമായ മറുപടിയാണ് നൽകിയത്. ചാപ്റ്റർ പെൻസിൽവേനിയ ഒരുക്കിയ സ്വീകരണത്തിന്എംഎൽഎ നന്ദിയും അറിയിച്ചു. ചുരുങ്ങിയ രണ്ട് ദിവസങ്ങൾക്ക് ഇത്രയും ആളുകളെ പങ്കെടുപ്പിക്കാൻ സാധിച്ചതിന് ഭാരവാഹികളെ അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി ശാലു പുന്നൂസ് കൃതജ്ഞത രേഖപ്പെടുത്തി.
റിപ്പോർട്ട് : ജീമോൻ റാന്നി