യുഡിഎഫ് എംപിമാര്‍ക്ക് സന്ദര്‍ശാനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹം: കണ്‍വീനര്‍ എംഎം ഹസന്‍

യുഡിഎഫ് എംപിമാരായ എന്‍കെ പ്രമേചന്ദ്രനും ഡീന്‍ കുര്യാക്കോസിനും മുല്ലപ്പെരിയാര്‍ ഡാം സര്‍ന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രിയും സര്‍ക്കാരും യുഡിഎഫ് നേതാക്കളെ ഡാം സന്ദര്‍ക്കാന്‍ പോലും അനുവദിക്കുന്നില്ല. ജനങ്ങളില്‍ നിന്നും പലതും മറച്ചുവെയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ പ്രതിപക്ഷ നേതാക്കളെ ഡാം സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തതെന്ന് സംശയിക്കേണ്ടിരിക്കുന്നു. ഡീന്‍ കുര്യാക്കോസ് എംപിക്ക് സ്വന്തം മണ്ഡലത്തിലെ ഡാം സന്ദര്‍ശിക്കാനും നിജസ്ഥിതി മനസിലാക്കാനും സര്‍ക്കാര്‍ അനുവദിക്കാത്തത് അങ്ങേയറ്റം അപലപനീയമാണെന്നും ഹസന്‍ പറഞ്ഞു.

Leave Comment