വാഷിംഗ്ടൺ ഡി സി : ഹെയ്തിയില്‍ മാഫിയ സംഘം തട്ടിക്കൊണ്ടുപോയ യുഎസ് -കനേഡിയന്‍ ക്രിസ്ത്യന്‍ മിഷണറിമാരില്‍ പതിനേഴു പേരിൽ രണ്ടു പേരെ വിട്ടയച്ചതായി ക്രിസ്ത്യന്‍ എയ്ഡ് മിനിസ്റ്റ്രീസ് എന്ന സംഘടന. കസീഞ്ഞ മാസം ഒക്ടോബര്‍ 16 നായിരുന്നു സംഭവം
വിട്ടയക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പുറത്തു വിടാന്‍ അവര്‍ തയ്യാറായിട്ടില്ല. ബന്ദികളാക്കിയവരെല്ലാം സുരക്ഷിതരാണെന്ന് സംഘടന പറഞ്ഞു. ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട് ഓ പ്രി ന്‍സിന്റെ കിഴക്കന്‍ പ്രദേശമായ ഗാന്റിയറില്‍ ഒരു ഓര്‍ഫനേജ് സന്ദര്‍ശിച്ച് ബസ്സില്‍ മടങ്ങവേയാണ് യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഷണറി സംഘത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 17 പേരെ ഹെയ്തിയിലെ ഏറ്റവും കുപ്രസിദ്ധ മാഫിയാ-തട്ടിക്കൊണ്ടു പോകല്‍ സംഘമായ 400 മൊസോവോ തട്ടിക്കൊണ്ടുപോയത്. സംഘത്തലില്‍ അഞ്ച് പുരുഷന്മാര്, ഏഴ് സ്ത്രീകള്‍, അഞ്ച് കുട്ടികള്‍ എന്നിവരുണ്ട്. ഇവരില്‍ ഒരാള്‍ കാനഡ പൗരനാണ്. മോചനദ്രവ്യമായി ഓരോ ആള്‍ക്കും ഒരു മില്യണ്‍ ഡോളര്‍ വീതമാണ് മാഫിയ സംഘം ആവശ്യപ്പെട്ടത്.
ഹെയ്തയില്‍ ഏറ്റവും കുപ്രസിദ്ധി നേടിയ സംഘമാണ് 400 മോസവോ. ഈ വര്‍ഷം മാത്രം 800 തട്ടിക്കൊണ്ടു പോകലുകള്‍ അവര്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. വാഹനങ്ങള്‍ തട്ടിയെടുക്കല്‍, വാഹന ഉടമകളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ ഇവരുടെ സ്ഥിരം ശൈലിയാണ്. ലോകത്തു തന്നെ തട്ടിക്കൊണ്ടു പോകല്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് ഹെയ്തി. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് എല്ലാ തട്ടിക്കൊണ്ടുപോകലും , ജൂലായില്‍ ഹെയ്തിയന്‍ പ്രഡിഡണ്ട് ജോവെനെല്‍ മൊസെയുടെ വധത്തിനു ശേഷമാണ് രാജ്യത്ത് അരാജകത്വം ഇത്രയധികം വര്‍ധിച്ചിച്ചിരിക്കുന്നതെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ നല്കുന്ന വിവരം.ഹെയ്തിയിൽ നിന്നും അത്യാവശ്യ ജീവനക്കാരൊഴികെ എല്ലാവരെയും പിൻവലിക്കുന്നതായി കാനഡ പ്രഖ്യാപിച്ചു