മലപ്പുറം: സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കേന്ദ്രം ജില്ലയില്‍ വാക് – ഇന്‍ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒക്ടോബര്‍ 15 മുതല്‍ 17 വരെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വ്യത്യസ്ത വിദ്യാഭ്യാസ ശാഖകള്‍, ജോലി സാധ്യതകള്‍, നൈപുണ്യ വികസന പരിപാടികള്‍ തുടങ്ങിയവയാണ് പ്രോഗ്രാമിലൂടെ പരിചയപ്പെടുത്തുന്നത്. കരിയറില്‍ എന്ത് , എപ്പോള്‍, എങ്ങനെ, എന്തുകൊണ്ട് തെരഞ്ഞെടുക്കണമെന്ന് കണ്ടെത്താനും ജോലി തേടുന്നവര്‍ക്കും നിലവിലെ ജോലിയില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവരുടെ കരിയര്‍ സാധ്യതകളെ കണ്ടെത്താന്‍ സഹായിക്കുന്നതിനാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
Leave Comment