38-ാമത് പിസിഎന്‍എകെ പ്രഥമ ഓണ്‍ലൈന്‍ മീറ്റിംഗ് നവബര്‍ 28 -ന്

പെന്‍സില്‍വേനിയ: പെന്‍സില്‍വേനിയായില്‍ നടക്കുന്ന 38-ാമത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന്‍റെ പ്രഥമ ഓണ്‍ലൈന്‍ മീറ്റിംഗ് 2021 നവംബര്‍ 28 ഞായര്‍ 7:30 പി.എം -ന്  നടക്കും. പ്രസ്തുത സമ്മേളനത്തില്‍ സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകന്‍ റവ. സാം മാത്യു വചന ശുശ്രൂഷ നിര്‍വഹിക്കും. സ്പിരിച്വല്‍ വേവ്സ്, അടൂര്‍ സംഗീത ശുശ്രൂഷ നിര്‍വഹിക്കും. ‘എന്നില്‍ വസിപ്പീന്‍’ എന്നതാണ് ചിന്താവിഷയം.
സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഈ വെര്‍ച്വല്‍ മീറ്റിംഗില്‍ പങ്കെടുക്കുവാനുള്ള സൂം ഐഡി: 886 3672 7439 പാസ്സ്കോഡ്: 2023. ഫോണ്‍: +19292056099 / 88636727439
നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യു, നാഷണല്‍ സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യൊഹന്നാന്‍, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ വില്‍സന്‍ തരകന്‍, നാഷണന്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ഫിന്നി ഫിലിപ്പ്, നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സോഫിയാ വര്‍ഗീസ് എന്നിവര്‍ നേത്രത്വം നല്‍കും.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, നാഷണല്‍ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍

Leave Comment