കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഇന്‍ഡ്യാനപോളിസില്‍ – സൈമണ്‍ മുട്ടത്തില്‍

Spread the love

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ.) അടുത്ത കണ്‍വന്‍ഷന്‍ ഇന്‍ഡ്യാനപോളിസില്‍വെച്ച് നടത്തുവന്‍ തീരുമാനിച്ചു.

2022 ജൂലൈ 21, 22, 23, 24 തീയതികളിലായി ഇന്‍ഡ്യാനപോളിസിലുള്ള J.W. Marriott കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഇത് നടത്തപ്പെടുന്നത്. കെ.സി.സി.എന്‍.എ. യുടെ നേതൃത്വത്തില്‍ എല്ലാ രണ്ടുവര്‍ഷത്തിലും നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ വടക്കേ അമേരിക്കയിലെ ക്‌നാനായ കുടുംബാംഗങ്ങള്‍ക്ക് മാത്രം

ഒത്തുകൂടുവാനും ബന്ധങ്ങള്‍ പുതുക്കുവാനും സൗഹൃദം സ്ഥാപിക്കാനുമുള്ള മാമാങ്കമയാണ് അറിയപ്പെടുന്നത്. ക്‌നാനായ കുടുംബങ്ങളുടെ അവധിക്കാലം ആനന്ദപ്രദമാക്കുവാനും കുടുംബകൂട്ടായ്മ ഊട്ടി ഉറപ്പിക്കാനുമുള്ള ഈ ക്‌നാനായ കണ്‍വന്‍ഷനിലേക്ക് കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍, വടക്കേ അമേരിക്കയിലെ മുഴുവന്‍ ക്‌നാനായ കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നതായി അറിയിച്ചു.

മുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വിവിധതരം പരിപാടികളും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ഉന്നമനത്തിനാവശ്യമായ വിവിധ സെമിനാറുകളും, ക്ലാസ്സുകളും, പങ്കെടുക്കുന്ന മുഴുവന്‍ ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാ-കായിക മത്സരങ്ങള്‍ക്കും ഇന്‍ഡ്യാനപോളിസില്‍വച്ച് നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്‍ വര്‍ണ്ണമനോഹരമായിരിക്കുമെന്ന് കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്റ് ജോണ്‍ സി. കുസുമാലയം അറിയിച്ചു. കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ പായ്ക്കറ്റും വിശദവിവരങ്ങളും ഉടന്‍തന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്നും ഏതൊരുവിധ സംശയങ്ങള്‍ക്കും കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവുമായോ അതാത് സ്ഥലത്ത് ഭാരവാഹികളുമായോ ബന്ധപ്പെടുവുന്നതാണെന്ന് സെക്രട്ടറി ലിജോ മച്ചാനിക്കലും, ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരിയിലും അഭിപ്രായപ്പെട്ടു.

Picture2വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും പ്രശസ്തമായ കണ്‍വന്‍ഷന്‍ സെന്ററുകളില്‍ ഒന്നായJ.W. Marriott ഹോട്ടലില്‍വച്ച് നടക്കുന്ന ഈ കണ്‍വന്‍ഷന്‍ മുഴുവന്‍ ക്‌നാനായ കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കുവാന്‍ പറ്റുന്നവിധത്തിലുള്ള ആകര്‍ഷകമായ പാക്കേജാണ് തയ്യാറാക്കുന്നതെന്ന് കെ.സി.സി.എന്‍.എ. ട്രഷറര്‍ ജയ്‌മോന്‍ കട്ടിണശ്ശേരിയില്‍ പറഞ്ഞു. വടക്കേ അമേരിക്കയിലെ മുഴുവന്‍ ക്‌നാനായ കുടുംബങ്ങളും ജൂലൈ 21 മുതല്‍ 24 വരെ നടക്കുന്ന ഈ മാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ പരമാവധി ശ്രമിക്കണമെന്നും അതിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി.

Author

Leave a Reply

Your email address will not be published. Required fields are marked *