ഇന്ന് ജില്ലകളില്‍ സഹകാരി ധര്‍ണ്ണ

കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹകരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ ഡിസംബര്‍ 3ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സഹകാരികളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തുമെന്ന് സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള.

ഏഴാം തീയതി രാവിലെ പത്തുമണിക്ക് തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നില്‍ നടക്കുന്ന സഹകാരി ധര്‍ണ്ണ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും
ഈ വിഷയത്തില്‍ സഹകരണ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍
ജില്ലാ തലങ്ങളില്‍ നടക്കുന്ന കണ്‍വെന്‍ഷനുകളില്‍ മുഴുവന്‍ സഹകാരികളും പങ്കെടുക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള ആവിശ്യപ്പെട്ടു

Leave Comment