ബേപ്പൂർ തുറമുഖത്തെ യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ബേപ്പൂർ പോർട്ടിൽ നിന്നും യാത്ര ചെയ്യുന്ന ലക്ഷദ്വീപ് യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന വിശ്രമകേന്ദ്രമാണ് യാഥാർത്ഥ്യമായതെന്ന് മന്ത്രി പറഞ്ഞു.
മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വിശ്രമ കേന്ദ്രം നിർമ്മിച്ചത്.
ബേപ്പൂർ പോർട്ടിൽ നടന്ന ചടങ്ങിൽ കൗൺസിലർ എം ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ടി രജനി, ലക്ഷദ്വീപ് പോർട്ട് അസിസ്റ്റന്റ് മുഹമ്മദ് യുകിന, പോർട്ട് ഓഫീസർ ഇൻ ചാർജ് പ്രജീഷ് നായർ, അസി. എഞ്ചിനീയർ ജീവാനന്ദ് തുടങ്ങിയവർ പങ്കെടുത്തു. ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി ജയദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.