കോവിഡ് പ്രതിസന്ധി നേരിടാന്‍ ക്ഷേത്രങ്ങള്‍ക്ക് 245 കോടി അനുവദിച്ചു

മലപ്പുറം: കോവിഡ് പ്രതിസന്ധി നേരിടാന്‍ സര്‍ക്കാരും വിവിധ ദേവസ്വം ബോര്‍ഡുകളും ചേര്‍ന്ന് ക്ഷേത്രങ്ങള്‍ക്ക് 245 കോടി അനുവദിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേത്രങ്ങളുടെ വരുമാനം നിലച്ചപ്പോള്‍ സര്‍ക്കാരും ബോര്‍ഡുകളും ജീവനക്കാരെ പരമാവധി സഹായിച്ചിട്ടുണ്ട്. ശബരിമല ഇടത്താവളങ്ങളുടെ മികച്ച പ്രവര്‍ത്തനത്തിനായി 150

കോടി അനുവദിച്ചതായും അടുത്ത വര്‍ഷം ഇവയുടെ പണി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുനരുദ്ധാരണങ്ങള്‍ പരമാവധി വേഗത്തിലാക്കാന്‍ സംവിധാനം കൊണ്ടുവരും. കാടാമ്പുഴ ക്ഷേത്രത്തില്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. സ്ഥലം ലഭ്യമായ മറ്റിടങ്ങളിലും ഇത് പരിഗണിക്കും. ചമ്രവട്ടം അയ്യപ്പക്ഷേത്രത്തില്‍ സ്ഥലം കിട്ടുന്ന മുറയ്ക്ക് ശബരിമല ഇടത്താവളമാക്കാനുള്ള സാധ്യത പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
ഡോ. കെ.ടി.ജലീല്‍ എം.എല്‍.എ അധ്യക്ഷനായി. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി.ശാലിനി, വൈസ് പ്രസിഡന്റ് എം.പി.അബ്ദുല്‍ ഫുക്കാര്‍, ടി.എന്‍.ശിവശങ്കരന്‍, കെ.ജയപ്രകാശന്‍, കെ.പി.രാധാകൃഷ്ണന്‍, മനോജ് എമ്പ്രാന്തിരി എന്നിവര്‍ സംസാരിച്ചു.:മന്ത്രി കെ. രാധാകൃഷ്ണന്‍

Leave Comment