സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ ആര്‍ക്കും ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് വത്തിക്കാന്‍. കുര്‍ബാന ഏകീകരണം സംബന്ധിച്ച സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താന്‍ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിലിനും സഭ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഉന്നത സമിതിയായ പൗരസ്ത്യ തിരുസംഘം നിര്‍ദ്ദേശം നല്‍കി.
അള്‍ത്താര അഭിമുഖ കുര്‍ബാന അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അങ്കമാലി അതിരൂപത വത്തിക്കാന്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തിലാണ് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിലിനും പൗരസ്ത്യ തിരുസംഘം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ നിന്ന് ഇടവകകളെ പിന്‍തിരിപ്പിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്നും സഭാ നേതൃത്വം അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മേജര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കും പൗരസ്ത്യസംഘം കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി കത്തയച്ചു