പതിനൊന്നുകാരി ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി യുഎസ്എ നാഷണല്‍ കവര്‍ ഗേള്‍

Spread the love

കെന്റക്കി: ഓര്‍ലാന്റോയില്‍ സംഘടിപ്പിച്ച അമേരിക്കന്‍ മിസ് നാഷണല്‍ പേജന്റ് മത്സരത്തില്‍ കെന്റക്കിയിലെ ലൂയിസ് വില്ലയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി പതിനൊന്നു വയസുകാരി പ്രിഷ ഹിഡ് 2021- 22 യുഎസ്എ നാഷണല്‍ കവര്‍ ഗേളായി തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ മാസം കെന്റക്കിയില്‍ നടന്ന മത്സരത്തിലാണ് രാജ്- രജന ദമ്പതികളുടെ പുത്രിയായ പ്രിഷ കിരീടം ചൂടിയത്. ഇതുകൂടാതെ ഏഴ് ഇന്റര്‍നാഷണല്‍, നാഷണല്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

Picture2

അമേരിക്കയിലെ ഭാവി നേതാക്കന്മാരെ കണ്ടെത്തുന്നതിനു ഓരോ വര്‍ഷവും ഒന്നര മില്യന്‍ ഡോളറിന്റെ കാഷ് അവാര്‍ഡുകളും, സ്‌കോളര്‍ഷിപ്പും നാഷണല്‍ അമേരിക്കന്‍ മിസ് പേജന്റ് നല്‍കിവരുന്നു.

നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ് പ്രിഷ. ഒമ്പതു വയസുള്ളപ്പോള്‍ ‘പാന്‍ഡമിക് 2020’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തിയിരുന്നു. ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരില്‍ മുമ്പന്തിയിലാണ് പ്രിഷ. ഈ പുസ്തകത്തില്‍ നിന്നും ലഭിച്ച വരുമാനം കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി കെയര്‍ ഫുഡ് ബാങ്കിനു സംഭാവന നല്‍കി. ചെസ്, നീന്തല്‍, ഡാന്‍സ് എന്നിവയാണ് പ്രിഷയുടെ മറ്റ് വിനോദനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *