കൂട്ടായ്മയുടെ സ്‌നേഹവീട് തീര്‍ത്ത് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഷീല ചേറു (പ്രസിഡന്റ് എച്ച്.എം.എ)

Spread the love

ഈ കുടിയേറ്റ ഭൂമികയിലെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും, വംശീയതയും അലിഞ്ഞ് ചേര്‍ന്ന് സ്വാതന്ത്ര്യത്തോടെ, ആകാംക്ഷയോടെ എന്നാല്‍ കുറച്ച് ആശങ്കയോടെ, ജീവിതം ആസ്വാദകരമാക്കുന്ന വലിയ സിറ്റിയാണ് ഹൂസ്റ്റണ്‍. സുഖകരമായ കാലാവസ്ഥയും ഹരിതാഭമായ പ്രകൃതിഭംഗിയും ഏവരേയും ആകര്‍ഷിക്കുന്നു. പ്രത്യേകിച്ച് മലയാളി സമൂഹത്തെ. തിരക്കു പിടിച്ച ഈ ജീവിതത്തില്‍, അപ്രതീക്ഷിതമായുണ്ടാവുന്ന ജീവിതശൈലീ വ്യത്യാസത്തില്‍ പലരും സ്ഥലം മാറുന്നു. വ്യക്തികള്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പം ഒന്നിച്ച് ഒരു സ്ഥലത്ത് ജീവിക്കാന്‍ ശ്രമിക്കുന്നു,

ആവര്‍ത്തന വിരസതയനുഭവപ്പെടുമ്പോള്‍ ഏവരും ഒരു മാറ്റം ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ഒരേ പങ്കാളിത്തമുണ്ടാകാനും, പരസ്പരം സ്‌നേഹബന്ധങ്ങള്‍ ഉറപ്പിക്കാനും സഹകരിക്കാനും സഹകരിപ്പിക്കാനും സഹായിക്കാനും നമ്മുടെ നാടിന്റെ സംസ്‌കാരവും കലാസാംസ്‌കാരിക മൂല്യങ്ങളും സാഹിത്യാഭിരുചിയും നിലനിര്‍ത്താനും ഒരു പൊതു വേദി ആവശ്യമാണ്. മലയാളിയുടെ തനത് പൈതൃകവും സേനസൗഹാര്‍ദ്ദങ്ങളും പങ്കുവയ്ക്കാനും അത് അണഞ്ഞുപോകാതെ അടുത്ത തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുക്കേണ്ടതുണ്ട്. സമൂഹത്തില്‍ നന്‍മയുടെ വിത്ത് വിതയ്ക്കാനും അനിശ്ചിതമായ ഭാവി ജീവിതത്തിലേക്ക് നിശ്ചയദാര്‍ഢ്യത്തോടെ കൊച്ചു തലമുറയെ നയിക്കാനും അവരെ പക്കാ മലയാളികളാക്കി മാറ്റാനും നാം പ്രതിജ്ഞാബദ്ധരാണ്.

Picture2

ഈ ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി ഉടലെടുത്ത സംഘടനയാണ് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ (എച്ച്.എം.എ). ഹൂസ്റ്റണ്‍ മലയാളികളെ വിശ്വാസത്തിലെടുത്തുകൊണ്ട് എന്നാല്‍ ചില എതിര്‍പ്പുകളെ അവഗണിച്ചുകൊയിരുന്നു ഡിസംബര്‍ അഞ്ചാം തീയതി ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം.

ഹൂസ്റ്റണിലെ എല്ലാ നല്ല മലയാളികളെയും ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷനിലേക്ക് ക്ഷണിക്കുന്നു. സ്‌നേഹത്തിന്റെ, ഒരുമയുടെ, മലയാളിത്വത്തിന്റെ, കേരളസംസ്‌കാരത്തിന്റെ, ഭാരതീയ മൂല്യങ്ങളുടെ കേന്ദ്രബിന്ദുവായ ഈ സംഘടനയിലേക്ക് വരുവാന്‍ ആര്‍ക്കും പ്രവേശന ഫീസില്ല. മറിച്ച് കറകളഞ്ഞ മനസും വൈരാഗ്യബുദ്ധിയില്ലാത്ത സമാധാനത്തിന്റെ സന്തോഷത്തിന്റെ തിരിനാളവും മാത്രം മതിയാകും.

എച്ച്.എം.എ ഒരു സമാന്തര സംഘടയോ ബദല്‍ സംഘടനയോ അല്ല. മറിച്ച് എല്ലാവരെയും പോലെ കാണാനും ബഹുമാനിക്കാനും സ്‌നേഹിക്കാനും കഴിയുന്ന കുറേ നല്ല മലയാളി മനസുകളുടെ കൂട്ടായ്മയാണ്. ഇവിടെ അസൂയയ്ക്കും, മറ്റു പല അനാവശ്യ ദുര്‍ഗുണങ്ങള്‍ക്കും ഒരു സ്ഥാനങ്ങളും അധികാരമോഹങ്ങളുമില്ല. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പ്രവര്‍ത്തന കാലാവധി 2021 ഡിസംബര്‍ മുതല്‍ 2023 ഡിസംബര്‍ വരെയാണ്.

എച്ച്.എം.എയുടെ ഉദാരമനസ്‌കരായ സ്‌പോണ്‍സേഴ്‌സ്, എച്ച്.എം.എ പ്രസിഡന്റ് ഷീല ചേറു, വൈസ് പ്രസിഡന്റ് ജിജു ജോണ്‍ കുന്നംപള്ളില്‍, സെക്രട്ടറി ഡോ. നജീബ് കുഴിയില്‍, ഇവന്റ് കോര്‍ഡിനേറ്റര്‍ ജോബി ചാക്കോ, വുമന്‍സ് ഫോറം ഫൊക്കാന നാഷണല്‍ ട്രഷറര്‍ ബിനിത ജോര്‍ജ്, ബി.ഒ.റ്റി ചെയര്‍ പേഴ്‌സണ്‍ പ്രതീശന്‍ പാണഞ്ചേരി, ബി.ഒ.റ്റി മെമ്പര്‍ ആന്‍ഡ്രൂസ് ജോസഫ്, കൊച്ചിന്‍ കലാഭവന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് കിഷോര്‍ കുമാര്‍, വുമന്‍സ് ഫോറം ഫൊക്കാന ജോയിന്റ് ട്രഷറര്‍ + എച്ച്.എം.എ ജോയിന്റ് സെക്രട്ടറി ടിഫനി സാല്‍ബി, വര്‍ഗ്ഗീസ് ചേറു എച്ച്.എം.എ മെമ്പര്‍, ഫ്രാന്‍സിസ് ലോനപ്പന്‍ (ബി.ഒ.റ്റി മെമ്പര്‍), ജോയിന്റ് ട്രഷറര്‍ രാജു ഡേവിസ്, പി.ആര്‍.ഒ മാത്യൂസ് ജോസഫ് എന്നിവരും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയുമാണ്.

നമ്മുടെ ഏറ്റവും വലിയ എതിരാളി നമ്മള്‍ തമ്മെയാണ്. നമ്മള്‍ ഒരു യഥാര്‍ത്ഥ പോരാളിയാണെങ്കില്‍, ഒരു ശക്തിക്കും മത്സരങ്ങള്‍ക്കും നമ്മെ ഭയപ്പെടുത്താനാവില്ല. എച്ച്.എം.എയുടെ ഭാവിപരിപാടികളിലേക്ക് നിങ്ങളെ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു…ഏവരുടെയും അനുഗ്രഹാശിസുകള്‍ അഭ്യര്‍ത്ഥിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *